ബാ​ഴ്​​സ​ലോ​ണ: ലാ ​ലി​ഗ സീ​സ​ണി​ൽ വി​ജ​യം ശീ​ല​മാ​ക്കി​യ ക​റ്റാ​ല​ന്മാ​ർ നാ​ലാം ജ​യ​വു​മാ​യി ഹൈ​സ്​​പീ​ഡി​ൽ. ഗെ​റ്റാ​ഫെ​യു​ടെ ഗ്രൗ​ണ്ടി​ലെ മ​ത്സ​ര​ത്തി​ൽ ആ​ദ്യ പ​കു​തി​യി​ൽ എ​തി​രാ​ളി​യു​ടെ ഗോ​ളി​ൽ അ​മ്പ​ര​ന്നെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ടു​ ഗോ​ള​ടി​ച്ച്​ നാ​ലാം ജ​യം ഉ​റ​പ്പി​ച്ചു. ക​ളി​യു​ടെ 62-ാം മി​നി​റ്റി​ൽ ഡെ​നി​സ്​ സു​വാ​ര​സും 84-ാം മി​നി​റ്റി​ൽ ബ്ര​സീ​ൽ​താ​രം പൗ​ളീ​ന്യോ​യു​മാ​ണ്​ ബാഴ്സലോണക്കായി ഗോ​ളു​ക​ൾ കു​റി​ച്ച​ത്.

ക​ളി​യു​ടെ 39-ാം മി​നി​റ്റി​ൽ ബാഴ്സാ പ്ര​തി​രോ​ധ​ക്കാ​രു​ടെ മ​ണ്ട​ത്തരം ഗെ​റ്റാ​ഫെ ഗോ​ളാ​ക്കി മാ​റ്റി. ഗാകു ശിബാസാക്കിയുടെ ഗോളിലൂടെയാണ് ഗറ്റാഫെ മുന്നിലെത്തിയത്. ര​ണ്ടാം പ​കു​തി​യി​ൽ ഇ​നി​യേ​സ്​​റ്റ​ക്ക്​ പ​ക​ര​മെ​ത്തി​യാ​ണ്​ ഡെ​നി​സ്​ സു​വാ​ര​സ്​ ഫ്രീ​കി​ക്കി​ലൂ​ടെ എ​ത്തി​യ പ​ന്ത്​ ഗോ​ളി​ലേ​ക്ക്​ തി​രി​ച്ചു​വി​ട്ട​ത്. സ​മ​നി​ല ഉ​റ​പ്പി​ച്ച​പ്പോ​ഴാ​ണ്​ മെ​സ്സി​യു​ടെ ക്രോ​സി​ലൂ​ടെ​യെ​ത്തി​യ പ​ന്ത്​ പൗ​ളീ​ന്യോ ഗോ​ളാ​ക്കി​യ​ത്.

Aguero

ഇംഗ്ലീഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ അ​ർ​ജ​ന്‍റീ​ന താ​രം സെ​ർ​ജി​യോ അ​ഗ്യൂ​റോ​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി എ​തി​രി​ല്ലാ​ത്ത ആ​റു ഗോ​ളി​ന് വാ​റ്റ്ഫോ​ർ​ഡി​നെ മു​ക്കി. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ സി​റ്റി ഒ​ന്നാ​മ​തെ​ത്തി. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. സി​റ്റി​ക്ക് 13 പോ​യി​ന്‍റും യു​ണൈ​റ്റ​ഡി​ന് 10 പോ​യി​ന്‍റു​മാ​ണു​ള്ള​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook