ബാറ്റ്സ്മാന്റെ തൊടുക്കുന്ന അതിവേഗ ഷോട്ടുകൾ അതിവിദഗ്ധമായി കൈപ്പിടിയിലൊതുക്കുന്ന ഫീൽഡർമാരെ നാം കണ്ടിട്ടുണ്ട്. വായുവിൽ പറന്നും, ചാടി ഉയർന്നും ഫീൽഡർമാർ തകർപ്പൻ ക്യാച്ചുകൾ കാഴ്ചവയ്ക്കുന്നത് ക്രിക്കറ്റ് മത്സരത്തിലെ ആവേശക്കാഴ്ചയാണ്. ജോൺഡി റോഡ്സും, മുഹമ്മദ് കെയ്ഫും, പോൾ കോളിങ്‌വുഡുമൊക്കെ കാണികളുടെ ഹൃദയം കീഴടക്കിയത് തങ്ങളുടെ ഫീൽഡിങ്ങിലൂടെയായിരുന്നു.

തകർപ്പൻ ക്യാച്ചുകളുടെ നിരയിലേക്ക് ഇപ്പോൾ മറ്റൊന്നുകൂടി എത്തിയിരിക്കുകയാണ്. ന്യൂസിലൻഡ് താരം ടോം ലഥാമാണ് ഫീൽഡർ. ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലീസിയുടെ സ്ലീപ് ഷോട്ട് സാഹസീകമായാണ് ലഥാം കൈപ്പിടിയിൽ ഒതുക്കുന്നത്. ഷോട്ട് ലെഗിൽ വച്ചാണ് ഈ തകർപ്പൻ ഫീൽഡിങ് കാഴ്ചവച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന മൂന്നാം ടെസ്റ്റിനിടെയാണ് ടോം ലഥാമിന്രെ തകർപ്പൻ ക്യാച്ച്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ