കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡയെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഐസിസി രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കിയിരുന്നു. എന്നാല്‍ ഐസിസിയുടെ തീരുമാനം ചില ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. തീരുമാനത്തിനെിതരെ താരങ്ങളില്‍ ചിലര്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.

ദക്ഷിണാഫ്രിക്കന്‍ താരം പോള്‍ ഹാരിസും മുന്‍ ഇംഗ്ലീഷ് താരം മൈക്കിള്‍ വോഗനുമായിരുന്നു തീരുമാനത്തിന് എതിരെ രംഗത്തെത്തിയ പ്രമുഖര്‍. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു വോഗന്റെ വിമര്‍ശനം. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പേരെടുത്ത് പറഞ്ഞായിരുന്നു ഹാരിസിന്റെ വിമര്‍ശനം.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിരാട് കോഹ്ലി കളിക്കളത്തില്‍ പെരുമാറിയ രീതി ചൂണ്ടിക്കാണിച്ചായിരുന്നു ഹാരിസിന്റെ ട്വീറ്റ്. കോഹ്ലി കളിക്കളത്തില്‍ കോമാളിയെ പോലെയാണ് പെരുമാറിയതെന്നും പക്ഷെ ഐസിസി താരത്തിനെതിരെ ഒരു നടപടിയുമെടുത്തില്ലെന്ന് ഹാരിസ് വിമര്‍ശിച്ചു.

ഐസിസിയ്ക്ക് റബാഡയോടോ പോര്‍ട്ടീസ് ടീമിനോടോ വിദ്വേഷമുണ്ടെന്ന് തോന്നുന്നതായും ഹാരിസ് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തെ അഭിപ്രായത്തിനെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയിരിക്കുയാണ്. വിരാടും റബാഡയും കളിക്കളത്തില്‍ പെരുമാറിയ രീതികള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ചില പ്രതികരണങ്ങള്‍ കാണാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ