IPL 2020: ബാബാ രാംദേവിന്റെ പതഞ്‌ലി ആയുര്‍വേദ ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ആകാന്‍ ഒരുങ്ങുന്നു. സ്‌പോണ്‍സര്‍ഷിപ്പിനു വേണ്ടിയുള്ള ലേലത്തില്‍ പങ്കെടുക്കാനാണ് കമ്പനിയുടെ തീരുമാനം.

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഒഴിഞ്ഞിരുന്നു. ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ എഫ് എം സി ജി ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ പതഞ്ജലി കൂടുതല്‍ ശ്രദ്ധിക്കുന്നതിനാല്‍ ഒരു ആഗോള വിപണന പ്‌ളാറ്റ്‌ഫോമിന്റെ ഭാഗമാകുന്നത് കമ്പനിക്ക് ഗുണം ചെയ്യും.

പതഞ്ജലി സ്‌പോണ്‍സര്‍ഷിപ്പിന് ശ്രമിക്കുന്നുവെന്ന് കമ്പനി വക്താവ് എസ് കെ തിജരവാല പിടിഐയോട് പറഞ്ഞു.

പ്രാദേശികതയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനും ഒരു ഇന്ത്യന്‍ ബ്രാന്‍ഡിനെ ആഗോളമാക്കി മാറ്റുന്നതിന് ഇത് നല്ലൊരു പ്ലാറ്റ്‌ഫോം ആണെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും അന്തിമ തീരുമാനം എടുത്തില്ലെന്നും തിജരവാല പറഞ്ഞു.

തിങ്കളാഴ്ചയാണ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) താല്‍പര്യപത്രം ക്ഷണിച്ചത്. ഓഗസ്റ്റ് 14-നാണ് അവസാന തിയതി.

Read Also: IPL 2020: കോഹ്‌ലിയെ ടീമിലെത്തിക്കാൻ തയ്യാറാണെന്ന് രാജസ്ഥാൻ റോയൽസ്; ഒരു കണ്ടീഷൻ

സെപ്തംബര്‍ 19-ന് തുടങ്ങുന്ന ഐപിഎല്‍ 2020-ന്റെ പങ്കാളിത്ത കരാര്‍ റദ്ദാക്കാന്‍ കഴിഞ്ഞയാഴ്ചയാണ് ബിസിസിഐയും വിവോയും തീരുമാനിച്ചത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ഉണ്ടായതിനെ തുടര്‍ന്നാണ് വിവോ പിന്‍മാറിയത്.

2018 മുതല്‍ 2022 വരെയുള്ള അഞ്ച് വര്‍ഷത്തെ കരാറില്‍ വിവോ 2,190 കോടി രൂപ ബിസിസിഐയ്ക്ക് നല്‍കണമായിരുന്നു. ഒരു വര്‍ഷം 440 കോടി രൂപ വരും.

ഹരിദ്വാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പതജ്ഞലി ഗ്രൂപ്പിന്റെ വാര്‍ഷിക വരുമാനം 10,500 കോടി രൂപയാണ്.

Read in English: Patanjali considering bidding for IPL title sponsorship

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook