ഇന്ത്യയിൽ ഓക്സിജൻ വാങ്ങുന്നതിനായി 50,000 ഡോളർ സംഭാവനുമായി പാറ്റ് കമ്മിൻസ്

രാജ്യം കോവിഡ് മഹാമാരിയെ നേരിടുമ്പോൾ തന്നെപ്പോലെ മറ്റു മുൻനിര കളിക്കാരും സമാനമായി സംഭാവനകൾ നൽകണമെന്ന് കമ്മിൻസ് പറഞ്ഞു

pat cummins, pat cummins covid 19 donation, pat cummins oxygen cylinders donation, pat cummins pm cares donation, pat cummins covid 19 india, പാറ്റ് കമ്മിൻസ്, കോവിഡ്, സംഭാവന, ഐപിഎൽ, ie malayalam

ഇന്ത്യയിൽ ഓക്സിജൻ വിതരണത്തിനായ് പിഎം കെയേഴ്സ് ഫണ്ടിലേക്ക് 50,000 യുഎസ് ഡോളർ സംഭാവന നൽകുമെന്ന് ഓസ്ട്രേലിയൻ പേസറും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരവുമായ പാറ്റ് കമ്മിൻസ്. ഐപിഎൽ മത്സരങ്ങൾ തുടരുന്നതിനെ പിന്തുണയ്ക്കുന്നതായും കമ്മിസ് വ്യക്തമാക്കി.

രാജ്യം കോവിഡ് മഹാമാരിയെ നേരിടുമ്പോൾ തന്നെപ്പോലെ മറ്റു മുൻനിര കളിക്കാരും സമാനമായി സംഭാവനകൾ നൽകണമെന്ന് കമ്മിൻസ് ട്വീറ്റിൽ പറഞ്ഞു.

കോവിഡ്-19 അണുബാധ നിരക്ക് ഉയർന്ന നിലയിൽ തുടരുമ്പോൾ ഐ‌പി‌എൽ തുടരുന്നത് ഉചിതമാണോ എന്നതിനെക്കുറിച്ച് ഇവിടെ ധാരാളം ചർച്ചകൾ ഉയരുന്നതിനിടെയാണ് കമ്മിൻസിന്റെ നടപടി.

Read More: കോവിഡിനെതിരെ പൊരുതുന്ന കുടുംബത്തിനൊപ്പം നിൽക്കണം; ഐപിഎല്ലിൽ ഇടവേളയെടുത്ത് അശ്വിൻ

“ജനങ്ങളെ ലോക്ക്ഡൗണിൽ വച്ചിരിക്കുമ്പോൾ ഐ‌പി‌എൽ കളിക്കുന്നത് രാജ്യത്തിന് ബുദ്ധിമുട്ടുള്ള സമയത്ത് ഓരോ ദിവസവും കുറച്ച് മണിക്കൂർ സന്തോഷവും ആശ്വാസവും നൽകുന്നുവെന്നാണ് ഇന്ത്യൻ സർക്കാരിന്റെ നിലപാടെന്നാണ് ഞാൻ അറിഞ്ഞത്,” കമ്മിൻസ് പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്ത് തിങ്കളാഴ്ച 3.53 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ഇത്.

“പലരും ഇപ്പോൾ വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് അറിയുന്നത് എന്നെ വളരെയധികം ദുഃഖിപ്പിക്കുന്നു,” കമ്മീൻസ് പറഞ്ഞു.

Read More: കോവിഡ് വ്യാപനം: ഐപിഎല്ലിൽനിന്ന് വിദേശ താരങ്ങൾ പിന്മാറുന്നു

നേരത്തെ രാജസ്ഥാൻ റോയൽ‌സ് പേസർ ആൻഡ്രൂ ടൈ ഐ‌പി‌എല്ലിൽ നിന്ന് വിട്ടുപോകാൻ തീരുമാനിച്ചിരുന്നു. ഓസ്ട്രേലിയൻ ബൗളർമാരായ ആദം സാംപ, കെയ്ൻ റിച്ചാർഡ്സൺ എന്നിവരും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിലവിലുള്ള ലീഗിൽ നിന്ന് പിന്മാറിയതായി അവരുടെ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അറിയിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Pat cummins donates usd 50000 to pm cares fund to purchase oxygen supplies

The moderation of comments is automated and not cleared manually by malayalam.indianexpress.com