ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുളള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബാറ്റ്സ്മാന്മാരേയും ഫീല്‍ഡര്‍മാരേയും അമ്പയറേയും ഒരുനിമിഷം ആശ്ചര്യപ്പെടുത്തുന്ന ഒരു രംഗം നടന്നു. ഫാസ്റ്റ് ബൗളര്‍ പാറ്റ് കുമ്മിന്‍സിന് പറ്റിയ അബദ്ധമാണ് ഏവരേയും ഒരുനിമിഷം അതിശയപ്പെടുത്തിയത്. അഞ്ചാമത്തെ ഓവറിലെ നാലാം പന്ത് എറിയവെ പന്ത് കൈപിടിയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.

സ്ട്രൈക്കിംഗ് എന്‍ഡില്‍ കാത്തുനിന്ന അജിങ്ക്യ രഹാനെയുടെ ഏഴയലത്ത് പോലും എത്താതിരുന്ന പന്ത് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന രോഹിത് ശര്‍മ്മയുടെ തോളില്‍ തട്ടി താഴെ വീണു. ഒരുനിമിഷം ദേഹത്ത് പന്തുകൊളളുമെന്ന് ഭയന്ന അമ്പയറും പകച്ചുപോയി. അബദ്ധം തിരിച്ചറിഞ്ഞ കുമ്മിന്‍സ് നിലത്തിരുന്ന് ചിരിച്ച് ചമ്മല്‍ മാറ്റിയാണ് അടുത്ത പന്തെറിയാന്‍ തിരികെ പോയത്.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ ആണ് മത്സരം പുരോഗമിക്കുന്നത്. ആദ്യ മത്സരം 26 റൺസ് വിജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്ക് കൂട്ടായുണ്ട്. ചെ​ന്നൈ​യി​ൽ ഇ​ന്ത്യ 50 ഓ​വ​റും ബാ​റ്റ്​ ചെ​യ്​​തെ​ങ്കി​ലും ഓസ്​​ട്രേ​ലി​യ ക്രീ​സി​ലെ​ത്തു​ന്പോഴേ​ക്കും ക​ളി ട്വ​ന്റി-20 ആ​യി മാ​റി​യി​രു​ന്നു. അ​തു​കൊ​ണ്ട്​ ത​ന്നെ സ​ന്ദ​ർ​ശ​ക​രു​ടെ ​നി​ല​വാ​രം ചെ​ന്നൈ​യി​ലെ പ്ര​ക​ട​നം​കൊ​ണ്ട്​ അ​ള​ക്കാ​നു​മാ​വി​ല്ല. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര ബാ​റ്റി​ങ്​​ ത​ക​ർ​ന്ന​ടി​ഞ്ഞ​പ്പോ​ൾ, മ​ധ്യ​നി​ര​യി​ൽ എം.​എ​സ്.​ധോ​ണി, ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ, കേ​ദാ​ർ ജാ​ദ​വ്​ എ​ന്നി​വ​രു​ടെ ബാ​റ്റി​ങ്ങാ​ണ്​ പൊ​രു​താ​വു​ന്ന ടോ​ട്ട​ലി​ലേ​ക്ക്​ ഇ​ന്ത്യ​യെ ന​യി​ച്ച​ത്. മാ​ർ​ക​സ്​ സ്​​റ്റോ​യി​ണി​സും ന​താ​ൻ കോ​ൾ​ട​ർ​നീ​ലും ന​യി​ച്ച പേ​സ്​ ആ​​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ വീ​ണു​പോ​യ​തും കോ​ഹ്​​ലി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്ക്​ ശു​ഭ​സൂ​ച​ന​യ​ല്ല.

ഓസ്ട്രേലിയയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് മൂന്ന് ഏകദിനങ്ങള്‍ കൂടിയാണ് ബാക്കി നില്‍ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ