scorecardresearch

T20 WC: രണ്ട് താരങ്ങളുടെ പ്രകടനത്തില്‍ ആശങ്ക; മാറ്റം നിര്‍ദേശിച്ച് പാര്‍ഥിവ് പട്ടേല്‍

സന്നാഹ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ വരവറിയിച്ചിരിക്കുകയാണ്

സന്നാഹ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ വരവറിയിച്ചിരിക്കുകയാണ്

author-image
Sports Desk
New Update
Parthiv Patel, Indian Cricket Team

ദുബായ്: സന്നാഹ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ വരവറിയിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ടീം സന്തുലിതാവസ്ഥയില്‍ എത്തിയതിന്റെ തെളിവായിരുന്നു ഇന്ത്യയുടെ പ്രകടനം. ബാറ്റിങ്ങില്‍ കെ.എല്‍. രാഹുലും, ഇഷാന്‍ കിഷനും സര്‍വാധിപത്യം സ്ഥാപിച്ചപ്പോള്‍ ബോളിങ്ങില്‍ മുഹമ്മദ് ഷമിയും ജസ്പ്രിത് ബുംറയും തിളങ്ങി.

Advertisment

മത്സരത്തിന്റെ ആകെ തുകയില്‍ ഇന്ത്യയ്ക്ക് ആശ്വാസം ഉണ്ടെങ്കിലും ചില ആശങ്കകളും ഒപ്പമുണ്ട്. രവിചന്ദ്രന്‍ അശ്വിന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നേടാന്‍ സാധിച്ചില്ല. രാഹുല്‍ ചഹറാകട്ടെ ഒരു വിക്കറ്റ് നേടിയെങ്കിലും 43 റണ്‍സാണ് വിട്ടു നല്‍കിയത്. എന്നാല്‍ ഇതിനെല്ലാം ഉപരിയായി വിരാട് കോഹ്ലിയുടെ പ്രധാന തലവേദന ഭുവനേശ്വര്‍ കുമാറിന്റേയും ഹാര്‍ദിക് പാണ്ഡ്യയുടേയും ഫോമില്ലായ്മായായിരിക്കും എന്നാണ് മുന്‍താരം പാര്‍ഥിവ് പട്ടേലിന്റെ അഭിപ്രായം.

"കോഹ്ലി തന്റെ ബോളര്‍മാരെ ഉപയോഗിച്ചത് ശ്രദ്ധിക്കുകയാണെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യ മത്സരങ്ങളില്‍ പന്തെറിയാന്‍ സാധ്യതയില്ല. ഭുവനേശ്വര്‍ കുമാറിന്റെ കാര്യത്തിലും ആശങ്കയുണ്ട്. ഐപിഎല്ലില്‍ നേരിട്ട തിരിച്ചടി താരം തുടരുകയാണ്. പരിശീലനം പോലും നടത്തിയില്ലെന്ന് തോന്നിപ്പിക്കും വിധമായിരുന്നു പ്രകടനം. ശര്‍ദൂല്‍ താക്കൂറിനെ പകരക്കാരനായി അടുത്ത മത്സരത്തില്‍ കാണാന്‍ കഴിഞ്ഞേക്കും," പാര്‍ഥിവ് പറഞ്ഞു.

Also Read: രോഹിതിനൊപ്പം കെഎൽ രാഹുൽ ഓപ്പണറാവും; താൻ മൂന്നാമത് ഇറങ്ങുമെന്ന് വിരാട് കോഹ്ലി

Indian Cricket Team Virat Kohli Twenty 20 Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: