ന്യൂഡൽഹി: ഫിഫ അണ്ടർ 17 ലോകകപ്പിലെ രണ്ടാം പ്രീ ക്വാർട്ടർ മത്സരത്തിൽ അമേരിക്കയ്ക്ക് തിളക്കമാർന്ന വിജയം. ന്യൂഡൽഹിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് പരാഗ്വെയെ അമേരിക്ക പരാജയപ്പെടുത്തിയത്. നേരത്തെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ജർമ്മനി കൊളംബിയയെ പരാജയപ്പെടുത്തിയിരുന്നു.

അമേരിക്കയ്ക്ക് വേണ്ടി ടിം വേ ഹാട്രിക് നേടി. 19ാം മിനിറ്റിൽ ഗോളടിച്ച് അമേരിക്കയ്ക്ക് മുൻതൂക്കം നൽകിയ ടിം വേ, 53 77 മിനിറ്റുകളിലും ഗോളടിച്ചു. ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന അമേരിക്ക രണ്ടാം പകുതിയിൽ നാല് ഗോളുകളാണ് നേടിയത്. ഏകപക്ഷീയമായ കളിയിൽ പരാഗ്വെ എല്ലാ നിലയ്ക്കും തോറ്റുപോയി.

അമേരിക്കയ്ക്ക് വേണ്ടി 63ാം മിനിറ്റിൽ കാൾട്ടനും 75ാം മിനിറ്റിൽ നായകൻ സെർജന്റും ഗോൾ നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ