Latest News

ധോണിയെ പിന്തള്ളി പന്ത്; പുറത്താക്കലില്‍ അതിവേഗ സെഞ്ചുറി

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ വിക്കറ്റ് കീപ്പറാണ് പന്ത്

Rishabh Pant
Photo: Facebook/ Rishabh Pant

ന്യൂഡല്‍ഹി: വിക്കറ്റ് കീപ്പിങ്ങില്‍ സാക്ഷാല്‍ എം.എസ്. ധോണിയുടെ റെക്കോര്‍ഡ് മറികടന്ന് റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 പുറത്താക്കലുകള്‍ എന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തമാക്കിയത്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ടെമ്പ ബാവുമയുടെ ക്യാച്ച് എടുത്തതോടെയാണ് പന്ത് നാഴികക്കല്ല് പിന്നിട്ടത്.

കേവലം 26 മത്സരങ്ങളില്‍ നിന്നാണ് പന്ത് 100 പേരെ പുറത്താക്കുന്നതിന് ഭാഗമായത്. ധോണിയാകട്ടെ 36 ടെസ്റ്റുകളില്‍ നിന്നാണ് സമാന നേട്ടം കൈവരിച്ചത്. ടെസ്റ്റ് തുടങ്ങുന്നതിന് മുന്‍പ് 97 പുറത്താക്കലുകളുടെ ഭാഗമായിരുന്നു പന്ത്. ബാവുമയ്ക്ക് പുറമെ ഡീന്‍ എല്‍ഗര്‍, വിയാന്‍ മള്‍ഡര്‍ എന്നിവരെ പവലിയനിലേക്ക് മടക്കുന്നതില്‍ താരം നിര്‍ണായകമായി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ വിക്കറ്റ് കീപ്പറാണ് പന്ത്. ധോണി, സെയിദ് കിര്‍മാണി, കിരണ്‍ മൂര്‍, നയന്‍ മോംഗിയ, വൃദ്ധിമാന്‍ സാഹ എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രതിഭകള്‍. ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചറാണ് ഏറ്റവും മുന്നില്‍. 555 വിക്കറ്റുകളില്‍ പങ്കാളിയാകാന്‍ ബൗച്ചറിന് സാധിച്ചു.

Also Read: IND vs SA First Test, Day 3: തിരിച്ചടിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Pant smashes dhonis record becomes 6th indian to complete 100 dismissals

The moderation of comments is automated and not cleared manually by malayalam.indianexpress.com