scorecardresearch

പാണ്ഡ്യയുടെ പുറംവേദന ജഡേജയ്ക്ക് അനുഗ്രഹം; ഏകദിന ടീമില്‍ രവീന്ദ്ര ജഡേജ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടീമിലാണ് ജഡേജയെ ഉള്‍പ്പെടുത്തിയത്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടീമിലാണ് ജഡേജയെ ഉള്‍പ്പെടുത്തിയത്

author-image
Sports Desk
New Update
ഫീല്‍ഡിങ് കൊണ്ട് എതിരാളികളെ സമ്മര്‍ദത്തിലാക്കും; കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഫീല്‍ഡര്‍ ഇയാളാണ്

മുംബൈ: വിവാദങ്ങളില്‍ തളരാതെ തിരികെ വന്ന് മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. ഇതിന് പിന്നാലെ പുതിയ തിരിച്ചടി നേരിടുകയാണ് പാണ്ഡ്യ. ഇത്തവണ വില്ലനായെത്തിയിരിക്കുന്നത് പരുക്കാണ്. ഇതോടെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഓസ്‌ട്രേലിയക്കെതിരായ ടീമിലേക്ക് ഇടം നേടി.

Advertisment

പുറം വേദനയെ തുടര്‍ന്നാണ് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചത്. താരത്തിന് പരുക്കില്‍ നിന്നും മുക്തനാകാനും ആരോഗ്യം വീണ്ടെടുക്കാനുമാണ് വിശ്രമം നല്‍കിയത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലായിരിക്കും താരത്തിന്റെ പരിശീലനം നടക്കുക.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടീമിലാണ് ജഡേജയെ ഉള്‍പ്പെടുത്തിയത്. ഇതോടെ ടി20 ടീമിലെ അംഗങ്ങളുടെ എണ്ണം 14 ആവുകയും ചെയ്തു. ഓസീസ് പരമ്പരക്ക് മുന്നോടിയായി നടന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ പാണ്ഡ്യ കളിച്ചിരുന്നു. അതേസമയം, പാണ്ഡ്യയുടെ വിടവ് ജഡേജക്കും വിജയ് ശങ്കറിനും ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, എം.എസ്.ധോണി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, ഋഷഭ് പന്ത്, സിദ്ധാര്‍ത്ഥ് കൗള്‍.

Advertisment

അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, എം.എസ്.ധോണി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, വിജയ് ശങ്കര്‍, കെ.എല്‍.രാഹുല്‍, ഋഷഭ് പന്ത്.

India Vs Australia Ravinder Jadeja Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: