കോവിഡ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ട ഫുട്‌ബോള്‍ പരിശീലകര്‍ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ പച്ചക്കറി വില്‍പനക്കാരനും പാചകക്കാരനും ഭക്ഷണ വിതരണക്കാരനുമായി. മുംബൈയിലെ പ്രസാദ് ഭോസ്ലയും സിദ്ധേഷ് ശ്രീവാസ്തവയും സംറാട്ട് റാണയുമാണ് പുതിയ വഴികള്‍ തേടിയത്.

സാധാരണ കാലവര്‍ഷക്കാലത്ത് ഇവര്‍ സ്‌കൂളുകളില്‍ കുട്ടികളെ ഫുട്‌ബോള്‍ പഠിപ്പിക്കുകയാണ് പതിവ്. എന്നാല്‍, കോവിഡ് ഇവരുടെ ജീവിതം വഴി മുട്ടിച്ചതിനെ തുടര്‍ന്നാണ് പുതിയ വേഷങ്ങള്‍ അണിഞ്ഞത്.

കോവിഡ് കഴിയുന്നത് വരെ അല്ലെങ്കില്‍ കാര്യങ്ങള്‍ സാധാരണ നിലയില്‍ എത്തുന്നതുവരെ ഫുട്‌ബോള്‍ അക്കാദമികള്‍ക്ക് ഇവരുടെ സേവനം ആവശ്യമില്ല.

Read Also: ജന്മദിനം ആഘോഷിച്ചത് കോവിഡ് സ്ഥിരീകരിച്ച സഹോദരനൊപ്പം; സൗരവ് ഗാംഗുലി ക്വാറന്റെെനിൽ

തുടക്കത്തില്‍ തനിക്ക് ചളിപ്പ് തോന്നിയിരുന്നുവെന്ന് ഭോസ്ലെ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ പിജി ബിരുദധാരിയാണ് അദ്ദേഹം. കൂടാതെ, ഇരട്ട ബിരുദവുമുണ്ട്.

“ഞാനിപ്പോള്‍ പച്ചക്കറി വില്‍ക്കുന്നു.പക്ഷേ, നിങ്ങളുടെ വഴി ശൂന്യമാകുകയും വീട്ടില്‍ വിശക്കുന്ന വയറുകള്‍ വേറെയും ഉള്ളപ്പോള്‍ നിങ്ങള്‍ അതെല്ലാം മറക്കും. പച്ചക്കറി ചാക്കുകള്‍ എന്റെ ചുമലില്‍ ചുമന്ന് വണ്ടി നിറച്ചശേഷം തെരുവില്‍ വില്‍ക്കുന്നു,” ഭോസ്ലെ പറഞ്ഞു.

അദ്ദേഹം ജോലി ചെയ്തിരുന്ന സ്‌കൂളില്‍ കായിക അധ്യാപകനെ മാത്രമല്ല ഒഴിവാക്കിയത്. നൃത്ത അധ്യാപകനേയും സംഗീത അധ്യാപകനേയും ഒഴിവാക്കി. മുംബെയിലെ കാന്തിവാലിയിലാണ് ഭോസ്ലെ പച്ചക്കറി വില്‍ക്കുന്നത്.

ശ്രീവാസ്തവയാകട്ടെ ഒരു ദിവസം രണ്ട് സ്‌കൂളുകളിലും ഒരു സ്വകാര്യ ഫുട്‌ബോള്‍ അക്കാദമിയിലും പഠിപ്പിക്കുന്നുണ്ടായിരുന്നു. സ്‌കൂളുകള്‍ക്ക് ഫുട്‌ബോള്‍ പരിശീലകരെ നല്‍കുന്ന ബംഗളുരുവിലെ ഒരു കമ്പനിയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നു. ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് ജൂണിലാണ് കമ്പനി അറിയിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ശമ്പളം ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. തുടര്‍ച്ചയായി ശമ്പളം ചോദിച്ചപ്പോഴാണ് ശമ്പളം തരാന്‍ കഴിയില്ലെന്നും പിരിച്ചു വിടുകയാണെന്നും കമ്പനി അറിയിച്ചത്. അച്ഛനടങ്ങുന്ന കുടുംബത്തെ ശ്രീവാസ്തവയ്ക്ക് നോക്കാനുണ്ട്. അതിനാല്‍ കബാബ് വില്‍പന ആരംഭിച്ചു.

റാണയാകട്ടെ ഒരു ഫുട്‌ബോള്‍ അക്കാദമിയുടെ മുഖ്യപരിശീലകനായിരുന്നു. മുംബൈയില്‍ ഒമ്പത് സെന്ററുകള്‍ ഉണ്ടായിരുന്നു. കൂടാതെ, ജൂനിയര്‍ ഐ-ലീഗ് ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരനും സ്‌കൂളിലെ ഫുട്‌ബോള്‍ പരിശീലകനാണ്. രണ്ടുപേര്‍ക്കും ഇപ്പോള്‍ ജോലിയില്ല.

ഒരു ഡെലിവറി ബോയ് ആയിട്ടാണ് റാണ പ്രവര്‍ത്തിക്കുന്നത്. സൊമാറ്റോ, സ്വിഗ്ഗി പോലുള്ള പ്രമുക കമ്പനികളില്‍ ജോലിക്ക് ശ്രമിച്ചുവെങ്കിലും ലഭിച്ചില്ലെന്ന് റാണ പറയുന്നു. അതിനാല്‍, സമീപത്തെ ഒരു റസ്‌റ്റോറന്റിലെ ഡെലിവറി ബോയ് ആകുകയായിരുന്നു. ഫുട്‌ബോള്‍ കളിക്കാരനായ ഒരു സഹോദരനും അദ്ദേഹത്തിനുണ്ട്.

Read in English: Pandemic forces football coaches to sell vegetables and kebabs

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook