ഇസ്‌ലാമാബാദ്: ലോകകപ്പിനുളള പാക്കിസ്ഥാന്റെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. പേസ് ബോളർ മുഹമ്മദ് ആമിറിനെ ഒഴിവാക്കിയാണ് ഇത്തവണത്തെ ടീം പ്രഖ്യാപനം. ലോകകപ്പ് ടീമിൽ ആമിറിനെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും അതിനു മുൻപായി നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയാണ് ലോകകപ്പിനുളള ടീമിനെ തിരഞ്ഞെടുത്ത്.

Read: പന്തും റയ്‌ഡുവും പുറത്ത്; ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുഹമ്മദ് ആമിറിനു പകരം 18 കാരനായ ഫാസ്റ്റ് ബോളർ മുഹമ്മദ് ഹസ്‌നെയ്നിനെയാണ് ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന സീനിയർ താരം മുഹമ്മദ് ഹഫീസിനെ ടീമിൽ ഉൾപ്പെടുത്തി. സർഫറാസ് അഹമ്മദാണ് പാക് ടീമിനെ ക്യാപ്റ്റൻ. മൂന്നു ഓപ്പണർമാർ, നാല് മധ്യനിര ബാറ്റ്സ്മാന്മാർ, ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ, അഞ്ച് പേസർമാർ, രണ്ടു സ്പിന്നർമാർ ഉൾപ്പെടുന്നതാണ് പാക് ടീം.

ലോകകപ്പിനുളള പാക് ടീം

സർഫറാസ് അഹമ്മദ് (ക്യാപ്റ്റൻ), ഫഖ്കർ സമാൻ, ഇമാം ഉൾ ഹഖ്, ബാബർ അസം, ഷദാബ് ഖാൻ, ഷൊയ്ബ് മാലിക്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹസൻ അലി, ആബിദ് അലി, മുഹമ്മദ് ഹഫീസ്, ഇമാദ് വാസിം, ജുനൈദ് ഖാൻ, മുഹമ്മദ് ഹസ്‌നെയ്ൻ, ഹാരിസ് സുഹൈൽ.

Pakistan cricket team’s schedule

April 23 – Departure for England

April 27 – v Kent (50-over practice match)

April 29 – v Northamptonshire (50-over match)

May 01 – v Leicestershire (T20 match – d/n)

May 05 – v England (only T20I), Cardiff

May 08 – 1st ODI v England, The Oval

May 11 – 2nd ODI v England, Hampshire

May 14 – 3rd ODI v England, Bristol

May 17 – 4th ODI v England, Trent Bridge

May 19 – 5th ODI v England, Leeds

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook