പാക് താരം ഷാഹിദ് അഫ്രീദിയുടെ വിക്കറ്റ് ആഘോഷം എപ്പോഴും വ്യത്യസ്തമാണ്. അത് കാണേണ്ടതു കൂടിയാണ്. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ സൂപ്പറൊരു വിക്കറ്റ് വീഴ്ത്തിയിട്ടും അഫ്രീദി ആഘോഷിച്ചില്ല. അതിനുപിന്നിൽ ഒരു കാരണം ഉണ്ടായിരുന്നു.

തന്റെ മുൻ ക്യാപ്റ്റനായ മിസ്ബാഹ് ഉൾ ഹഖിന്റ വിക്കറ്റാണ് അഫ്രീദി വീഴ്ത്തിയത്. തന്റെ മുൻ ക്യാപ്റ്റനോടുളള ആദര സൂചകമായിട്ടാണ് അഫ്രീദി വിക്കറ്റ് ആഘോഷിക്കാതിരുന്നത്. വിക്കറ്റ് വീണപ്പോൾ കൈകൾ ഉയർത്തിയെങ്കിലും പെട്ടെന്നുതന്നെ അഫ്രീദി താഴ്ത്തി. അതിനുശേഷം ടീമംഗങ്ങൾക്കുനേരെ ചെന്നു കൈ കൊടുത്തു. അഫ്രീദിയുടെ മുഖത്തോ ശരീര ഭാഷയിലോ വിക്കറ്റ് ആഘോഷത്തിന്റെ ഒരു ചലനവുമുണ്ടായില്ല.

അഫ്രീദിയുടെ ഈ പ്രവൃത്തിയെ പുകഴ്ത്തുകയാണ് പാക് ക്രിക്കറ്റ് ലോകം. മിസ്ബാഹ് ഉൾ ഹക്കിനോട് കാട്ടിയ അഫ്രീദിയുടെ ആദരവിന് ട്വിറ്ററിൽ പ്രശംസ കൊണ്ട് പൊതിയുകയാണ് ആരാധകർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ