അബുദാബി: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും ശ്രീലങ്കയ്ക്ക് നാടകീയ ജയം. ആവേശകരമായ മത്സരത്തില്‍ 68 റണ്‍സിനാണ് ശ്രീലങ്ക പാകിസ്താനെ തകര്‍ത്തത്. ഇതോടെ ടെസ്റ്റ് പരമ്പര ശ്രീലങ്ക 2-0ത്തിന് തൂത്തുവാരി.ഇത് ആദ്യമായാണ് പാക്കിസ്ഥാൻ അബുദാബിയിൽ ഒരു പരമ്പര തോൽക്കുന്നത്.

രണ്ടാം ഇന്നിംഗ്‌സില്‍ 317 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ പാകിസ്താന്‍ 248 റണ്‍സിന് പുറത്താകുകയായിരുന്നു. അസദ് ഷഫീഖിന്റെ സെഞ്ചുറിയുടെ കരുത്തിൽ പാക്കിസ്ഥാൻ അനായാസ ജയം സ്വന്തമാക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ലങ്കൻ ബൗളർമാർ മത്സരഫലം തിരുത്തി എഴുതിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദില്‍രുവാന്‍ പെരേരയാണ് പാക്കിസ്ഥാനെ തകർത്തത്.

പാകിസ്താന്‍ നിരയില്‍ സെഞ്ച്വറി നേടിയ അസദ് ഷഫീഖ് മാത്രമാണ് പിടിച്ച് നിന്നത്. 176 പന്തില്‍ 10 ഫോറടക്ക് 112 റണ്‍സാണ് ഷഫീക് സ്വന്തമാക്കിയത്.പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് 68 റണ്‍സെടുത്തു. എന്നാൽ വെറും 25 റൺസ് എടുക്കുന്നതിനിടെയാണ് പാക്കിസ്ഥാന്റെ അവസാന അഞ്ച് വിക്കറ്റുകൾ നഷ്ടമായത്. ഹെരാത്ത് രണ്ടും ഫെര്‍ണാണ്ടോ, ഗമേജ്, ലക്മല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ