scorecardresearch

'ഇന്ത്യ ഇങ്ങോട്ട് വരട്ടെ, പാക്കിസ്ഥാന്‍ ലോകകപ്പ് കളിക്കാന്‍ പോലും പോകരുത്'; ബിസിസിഐക്കെതിരെ ഇതിഹാസം

2008-ലാണ് അവസാനമായി ഒരു ടൂര്‍ണമെന്റിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തിയത്

2008-ലാണ് അവസാനമായി ഒരു ടൂര്‍ണമെന്റിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തിയത്

author-image
Hari
New Update
IND vs PAK | Javed Miandad | Cricket

ജാവേദ് മിയാന്‍ദാദ് (ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മത്സരങ്ങള്‍ക്കായി ഇന്ത്യയിലേക്ക് പോകരുതെന്ന് ബാറ്റിങ് ഇതിഹാസം ജാവേദ് മിയാന്‍ദാദ്. ഇന്ത്യയെ പാക്കിസ്ഥാനിലേക്ക് അയക്കാന്‍ ബിസിസിഐ തയാറാകുന്നത് വരെ ഏകദിന ലോകകപ്പില്‍ പോലും ഭാഗമാകരുതെന്നും മുന്‍ പാക് താരം പറഞ്ഞു.

Advertisment

ഐസിസിയുടെ താല്‍ക്കാലിക ലോകകപ്പ് ഷെഡ്യൂള്‍ പ്രകാരം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം ഒക്ടോബര്‍ 15-നാണ് നിശ്ചയിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുക.

പാക്കിസ്ഥാന്‍ 2012, 2016 വര്‍ഷങ്ങളില്‍ ഇന്ത്യയിലെത്തിയിരുന്നു. ഇനി ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള നീക്കമാണ് ഉണ്ടാകേണ്ടത്, ജാവേദ് പറഞ്ഞു.

"ഞാനാണ് തീരുമാനമെടുക്കുന്നതെങ്കില്‍ ലോകകപ്പ് കളിക്കാന്‍ പോലും ഇന്ത്യയിലേക്ക് പോകില്ല. ഞങ്ങള്‍ എപ്പോഴും ഇന്ത്യയില്‍ പോയി കളിക്കാന്‍ തയാറാണ്. പക്ഷെ അവരുടെ ഭാഗത്ത് നിന്ന് അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല," മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

Advertisment

"പാക്കിസ്ഥാന്‍ ക്രിക്കറ്റും വലുതാണ്. മികച്ച കളിക്കാരെ ഞങ്ങളും മുന്നോട്ട് കൊണ്ടുവരുന്നുണ്ട്. ഇന്ത്യയിലേക്ക് പോയില്ലെങ്കിലും വ്യത്യാസങ്ങളൊന്നും സംഭവിക്കില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്," ജാവേദ് വ്യക്തമാക്കി.

2008 ഏഷ്യ കപ്പിനായാണ് ഇന്ത്യ അവസാനമായി പാക്കിസ്ഥാനിലേക്ക് പോയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ മൂലമാണ് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പോകാതിരുന്നത്.

ആര്‍ക്കും അയല്‍ക്കാരെ തിരഞ്ഞെടുക്കാനാകില്ലെന്ന് ഞാന്‍ പറയാറുണ്ട്. പരസ്പരധാരണയോട് മുന്നോട്ട് പോകുന്നതാണ് എപ്പോഴും നല്ലത്. ക്രിക്കറ്റ് ഒരു കായിക ഇനമാണ്, അത് മനുഷ്യരെ ഒന്നിപ്പിക്കുന്നു. ക്രിക്കറ്റിന് രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറികടക്കാനാകും, ജാവേദ് ചൂണ്ടിക്കാണിച്ചു.

Indian Cricket Team Pakistan Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: