ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് വിസ ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അപക്സ് കൗണ്‍സിലിനെ അറിയിച്ചു. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള വേദികളും നിശ്ചയിച്ചു.
ഒമ്പത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. കലാശപ്പോരാട്ടത്തിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗലൂരു, ഹൈദരബാദ്, ധര്‍മ്മശാല, ലക്നൗ എന്നിവയാണ് മറ്റ് വേദികള്‍.
Read More: IPL 2021- SRH vs MI: മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 151 റൺസ് വിജയലക്ഷ്യം
“പാക്കിസ്ഥാന്‍ താരങ്ങളുടെ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആരാധകര്‍ക്ക് വരാനാകുമോ എന്നതില്‍ വ്യക്തതതയായിട്ടില്ല,” തടസങ്ങളെല്ലാം പരിഹരിക്കുമെന്ന് ഐസിസിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട് കൗണ്‍സില്‍ അംഗം പിടിഐയോട് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മലുള്ള പ്രശ്നങ്ങള്‍ കാരണം ഇന്ത്യയും പാക്കിസ്ഥാനും ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യ കപ്പിലും മാത്രമാണ് ഏറ്റുമുട്ടാറുള്ളത്. കളിക്കാരുടെ വിസ സംബന്ധിച്ച് ഐസിസി ഉറപ്പ് നല്‍കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. ഓക്ടോബര്‍ – നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.