/indian-express-malayalam/media/media_files/2025/03/16/UUrs0lXeYf77nMgEejMa.jpg)
Pakistan Cricket Player Aamir Ajmal Photograph: (X)
പാക്കിസ്ഥാൻ പേസർ ആമിർ ജമാലിന് മേൽ നാല് ലക്ഷത്തോളം രൂപ പിഴ ചുമത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പാക്കിസ്ഥാന്റെ ടെസ്റ്റ് മത്സരത്തിൽ തൊപ്പിയിൽ 804 എന്ന് എഴുതിയതിനെ തുടർന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരത്തിന് മേൽ പിഴ ചുമത്തിയിരിക്കുന്നത്. മറ്റ് ചില പാക്കിസ്ഥാൻ താരങ്ങൾക്ക് എതിരേയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നടപടി എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇമ്രാൻ ഖാന് പിന്തുണ പ്രഖ്യാപിച്ചാണ് ജമാൽ തന്റെ ടെസ്റ്റ് ക്യാപ്പിൽ 804 എന്ന് എഴുതിയത്. ജയിലിലടക്കപ്പെട്ട ഇമ്രാൻ ഖാന്റെ ബാഡ്ജ് നമ്പറാണ് 804 എന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാന്റെ ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ ജമാലിനെ ഉൾപ്പെടുത്താതിരന്നതും ഇതേ തുടർന്നാണ് എന്നും സൂചനയുണ്ട്.
PCB fined players 3.3 million rupees
— ЅᏦᎽ (@13hamdard) March 14, 2025
Aamer Jamal got the biggest fine of 1.4 million for wearing cap 804
Salman, Saim, and Abdullah were fined 500,000 each for returning late in the Australia series
In the SA series, Sufiyan, Usman, Abbas, and a fast bowler were fined $200… pic.twitter.com/tg4bot0uZy
ക്രിക്കറ്റിൽ രാഷ്ട്രീയത്തിന് സ്ഥാനമില്ല എന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. സയിം ആയുബ്, സൽമാൻ അലി, അബ്ദുള്ള ഷഫിഖ് എന്നീ കളിക്കാർക്ക് എതിരേയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നടപടി എടുത്തിട്ടുണ്ട്. 5,00,000 പാക്കിസ്ഥാൻ റുപ്പിയാണ് ഇവർക്ക് മേൽ പിഴ ചുമത്തിയത്. പാക്കിസ്ഥാന്റെ കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ പര്യടനത്തിന് വൈകി എത്തി എന്ന കാരണം പറഞ്ഞാണ് ഇവർക്ക് മേൽ പിഴ ചുമത്തിയത്.
ഉസ്മാൻ ഖാൻ, അബ്ബാസ് അഫ്രീദി, സൂഫിയാൻ മഖ്വീം എന്നീ കളിക്കാർക്ക് മേൽ 200 ഡോളറാണ് പിഴ ചുമത്തിയത്. കഴിഞ്ഞ വർഷത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി വൈകി എത്തിയതിനാണ് ഇവർക്ക് പിഴയിട്ടിരിക്കുന്നത്.
Read More
- Women Premier League Final: കിരീടം തൂക്കി മുംബൈ ഇന്ത്യൻസ്; മൂന്നാം വട്ടവും ഫൈനലിൽ വീണ് ഡൽഹി
- 2028 ഒളിംപിക്സിൽ ഇന്ത്യക്കായി കളിക്കുമോ? കോഹ്ലിയുടെ മറുപടി
- MS Dhoni IPL 2025: ഒരാളാണ് സിഎസ്കെയെ ഭരിക്കുന്നത്; കംപ്യൂട്ടറിനെ പോലും ധോണി തോൽപ്പിക്കും: ഹർഭജൻ സിങ്
- തലവെട്ടാൻ മുറവിളി കൂട്ടിയവർ എവിടെ? ഇംഗ്ലണ്ടിലും രോഹിത് തന്നെ നയിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us