ലണ്ടൻ: ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്ത് പാക്കിസ്ഥാൻ ഫൈനലിൽ കടന്നു. 8 വിക്കറ്റിനാണ് പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 211 റൺസിന് പുറത്താവുകയായിരുന്നു , മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 37 ആം ഓവറിൽ ഇംഗ്ലണ്ട് സ്കോർ മറികടക്കുകയായിരുന്നു.

നിർണ്ണായകമായ സെമി​ഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയയാരിരുന്നു. മികച്ച തുടക്കം. മുഹമ്മദ് ആമിർ ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനമാണ് പാക്ക് ബോളർമാർ പുറത്തെടുത്തത്. 3 വിക്കറ്റ് വീഴ്ത്തിയ ഹസൻ അലിയും, 2 വിക്കറ്റ് വീതം വീഴ്ത്തിയ ജുനൈദ് ഖാനും, റുമാൻ റയീസും ഇംഗ്ലണ്ടിനെ തകർക്കുകയായിരുന്നു. 46 റൺസ് എടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.

ഇംഗ്ലണ്ട് ഉയർത്തിയ 212 വിജയലക്ഷ്യം നേടാൻ എത്തിയ പാക്കിസ്ഥാൻ തുടക്കത്തിലേ ആക്രമിച്ചു കളിച്ചു. കൗമാരക്കാരൻ ഫക്കർ സമൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർമാരെ തിരഞ്ഞ് പിടിച്ചു ആക്രമിച്ചു. 58 പന്തിൽ 57 റൺസാണ് ഫക്കർ നേടിയത്. കരുതലോടെ കളിച്ച അസർ അലി 76 റൺസാണ് നേടിയത്. ബാബർ അസം 38 ഉം മൊഹമ്മദ് ഹഫീസ് 27 റൺസും എടുത്തു.

നാളെ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെയായിരിക്കും പാക്കിസ്ഥാൻ ഫൈനലിൽ നേരിടുക.നേരത്തെ ഗ്രൂപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ 124 റൺസിനാണ് പരാജയപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ