/indian-express-malayalam/media/media_files/uploads/2022/07/Neeraj-Chopra-1-1.jpg)
Photo: Twitter/Sai Media
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഒളിമ്പിക്സ് ചാമ്പ്യന്‍ നീരജ് ചോപ്ര അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ സ്വര്‍ണം ഉറപ്പിക്കും. നീരജിന് വെല്ലുവിളിയുയര്‍ത്തിയിരുന്ന പാക്കിസ്ഥാന്‍ താരം അര്‍ഷാദ് നദീം പരിക്ക് മൂലം പുറത്തായി. ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണം നേടാമെന്ന പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണിത്.
ജാവലിന്‍ ത്രോയില്‍ അര്‍ഷാദ് നീരജ് ചോപ്രക്കൊപ്പം മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മത്സരത്തിന് 24 മണിക്കൂര്‍ മുമ്പാണ് കാല്‍മുട്ടിന് പരുക്കേറ്റതിനാല്‍ താരം മത്സരത്തില്‍ നിന്ന് പിന്മാറിയതായി പാകിസ്ഥാനിലെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. ജാവലിന്‍ ത്രോയില്‍ അര്‍ഷാദിന്റെ പേര് ഇപ്പോഴും സ്റ്റാര്‍ട്ട്ലിസ്റ്റിലുണ്ട്
ചൈനീസ് നഗരത്തിലെ ആദ്യ പരിശീലനത്തിന് ശേഷം കാല്‍മുട്ടുകള്‍ക്ക് വേദനയുണ്ടെന്ന് അദ്ദേഹം പരാതിപ്പെട്ടതായി ജിയോ ടിവി വെബ്സൈറ്റുകളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. '2023 സെപ്റ്റംബര്‍ 27-ന് ആദ്യ പരിശീലന സെഷനില്‍ ഹാങ്സൗവില്‍ എത്തിയ ശേഷം, താന്‍ മാസങ്ങളായി തുടര്‍ച്ചയായി വേദന അനുഭവിക്കുന്നുണ്ടെന്ന് അര്‍ഷാദ് നദീം തന്നോടൊപ്പം ഉണ്ടായിരുന്ന ഡോക്ടര്‍ അസദ് അബ്ബാസിനോട് വെളിപ്പെടുത്തുകയും പരാതിപ്പെടുകയും ചെയ്തു. ഒക്ടോബര്‍ 2 ന്, താരം വീണ്ടും വലതു കാല്‍മുട്ടിലെ വേദനയെക്കുറിച്ച് പരാതിപ്പെടുകയും ജാവലിന്‍ ത്രോ ഇനത്തില്‍ പങ്കെടുക്കാനുള്ള തന്റെ ഫിറ്റ്‌നെസ് നിര്‍ണ്ണയിക്കാന്‍ പരിശോധനയ്ക്ക് വിധേയനാകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പാകിസ്ഥാന്‍ സംഘത്തിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സമഗ്രമായ പരിശോധനയ്ക്ക് നിര്‍ദേശിച്ചു. അര്‍ഷാദിനെ ഹാംഗ്ഷൂവിലെ ഒരു പ്രാദേശിക ആശുപത്രിയില്‍ നോണ്‍-ഇന്‍വേസീവ് ടെസ്റ്റ് അതായത് എംആര്‍ഐ ഉള്‍പ്പെടെ സമഗ്രമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എംആര്‍ഐയില്‍ പരുക്ക് കണ്ടെത്തി.
അടുത്തിടെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് 88.17 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയപ്പോള്‍ അര്‍ഷാദ് 87.82 മീറ്റര്‍ എറിഞ്ഞ് രണ്ടാമതെത്തിയിരുന്നു. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ നീരജ് സ്വര്‍ണവും അര്‍ഷാദ് വെങ്കലവും നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.