scorecardresearch
Latest News

പാക്കിസ്ഥാനിലാണ് കൂടുതൽ കഴിവുള്ള താരങ്ങൾ, ഇന്ത്യൻ കളിക്കാരുമായി താരതമ്യം ചെയ്യാൻ പറ്റില്ല: അബ്‌ദുൾ റസാഖ്

ബാബർ അസം മികച്ച കളിക്കാരനാണെന്നും ഇങ്ങനെ പോയാൽ എല്ലാ റെക്കോർഡുകളും തകർക്കാൻ അദ്ദേഹത്തിനു സാധിക്കുമെന്നും റസാഖ്

പാക്കിസ്ഥാനിലാണ് കൂടുതൽ കഴിവുള്ള താരങ്ങൾ, ഇന്ത്യൻ കളിക്കാരുമായി താരതമ്യം ചെയ്യാൻ പറ്റില്ല: അബ്‌ദുൾ റസാഖ്

പാക്കിസ്ഥാനിലാണ് കൂടുതൽ കഴിവുള്ള ക്രിക്കറ്റ് താരങ്ങളുള്ളതെന്ന് പാക് ക്രിക്കറ്റ് ടീം മുൻ താരം അബ്‌ദുൾ റസാഖ്. പാക്കിസ്ഥാൻ താരങ്ങളെ ഇന്ത്യൻ താരങ്ങളുമായി താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പാക് താരം ബാബർ അസം, ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി എന്നിവരെ താരതമ്യം ചെയ്‌തുള്ള ചർച്ചകൾക്കിടെയാണ് റസാഖിന്റെ പരാമർശം.

“കൂടുതൽ മികച്ച താരങ്ങളെ സംഭവാന ചെയ്‌തിട്ടുള്ളത് പാക്കിസ്ഥാനാണ്. ഇന്ത്യയുമായി അവരെ താരതമ്യം ചെയ്യുന്നത് ശരിയല്ല,” റസാഖ് പറഞ്ഞു. പാക്കിസ്ഥാൻ താരങ്ങളെ ഇന്ത്യൻ താരങ്ങളുമായി ഒരിക്കലും താരതമ്യപ്പെടുത്താൻ സാധിക്കില്ല. കാരണം, പാക്കിസ്ഥാനിലാണ് ഏറ്റവും മികച്ച കളിക്കാരുള്ളതെന്ന് റസാഖ് പറഞ്ഞു.

Read Also: സ്വന്തം വിക്കറ്റിനു തംസപ്പ്; വെടിക്കെട്ടിനു പിന്നാലെ അംപയറെ പോലും നോക്കാതെ പീറ്റേഴ്‌സൺ മടങ്ങി, വീഡിയോ

“ചരിത്രത്തിലേക്ക് നോക്കുമ്പോൾ പാക്കിസ്ഥാന് ഒട്ടേറെ മികച്ച താരങ്ങളുള്ളതായി കാണാം. മുഹമ്മദ് യൂസഫ്, ഇൻസമാം ഉൾ ഹഖ്, സയീദ് അൻവർ, ജാവേദ് മിയൻദാദ്, സഹീർ അബാസ് തുടങ്ങി മികവുറ്റ താരങ്ങൾ. വിരാട് കോഹ്‌ലിയും ബാബർ അസമും രണ്ട് വ്യത്യസ്‌ത ശൈലിയിലുള്ള താരങ്ങളാണ്. അവർ രണ്ട് പേരെയും താരതമ്യപ്പെടുത്തി സംസാരിക്കണമെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കളി നടക്കണം. അപ്പോൾ മനസിലാകും ആരാണ് മികച്ചതെന്ന്,” റസാഖ് പറഞ്ഞു.

ബാബർ അസം മികച്ച കളിക്കാരനാണെന്നും ഇങ്ങനെ പോയാൽ എല്ലാ റെക്കോർഡുകളും തകർക്കാൻ അദ്ദേഹത്തിനു സാധിക്കുമെന്നും റസാഖ് കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Pakistan has more talent cant compare with indian players abdul razzaq