/indian-express-malayalam/media/media_files/2026/02/01/pakistan-cricket-team-2026-02-01-21-14-27.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഫെബ്രുവരി 15-ന് നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാൻ. ടൂർണമെന്റിൽ പങ്കെടുക്കാൻ ടീമിന് അനുമതി നൽകിയെങ്കിലും, ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാക്കിസ്ഥാൻ സർക്കാർ ക്രിക്കറ്റ് ടീമിനോട് നിർദ്ദേശിച്ചു. ഞായറാഴ്ചയാണ് പാക് സർക്കാർ മത്സരം ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്.
ഫെബ്രുവരി 7-ന് ശ്രീലങ്കയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിൽ പങ്കെടുക്കാൻ പാക് ടീമിന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഫെബ്രുവരി 15-ന് നിശ്ചയിച്ചിട്ടുള്ള ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ കളത്തിലിറങ്ങില്ലെന്ന് പാക്ക് സർക്കാർ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ വ്യക്തമാക്കി.
Also Read: സഞ്ജുവോ ഇഷാൻ കിഷനോ? ഫെബ്രുവരി ഏഴിന് ഉത്തരമാവും: സൂര്യകുമാർ യാദവ്
തീരുമാനം ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് വിവരം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് മാറ്റി പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കൂടിയാണ് പാക്കിസ്ഥാന്റെ ഈ നീക്കം.
ലോകകപ്പിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് നേരത്തെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞിരുന്നു. മത്സരം ബഹിഷ്കരിക്കുകയാണെങ്കിൽ പാക്കിസ്ഥാന് രണ്ട് പോയിന്റുകൾ നഷ്ടമാകും. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഭാഗത്തുനിന്ന് കടുത്ത പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടാകാനും സാധ്യതയുണ്ട്.
Also Read: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 46 റണ്‍സ് ജയം
മുൻപും രാഷ്ട്രീയമോ സുരക്ഷാപരമോ ആയ കാരണങ്ങളാൽ ടീമുകൾ ഐസിസി ഇവന്റുകളിൽ മത്സരങ്ങൾ ബഹിഷ്കരിച്ചിട്ടുണ്ട്. 1996-ൽ ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും ശ്രീലങ്കയിൽ കളിക്കാൻ വിസമ്മതിച്ചിരുന്നു. 2003-ൽ രാഷ്ട്രീയ കാരണങ്ങളാൽ ഇംഗ്ലണ്ട് സിംബാബ്‌വെയിൽ കളിക്കാനും തയ്യാറായിരുന്നില്ല.
Read More: ഇനി ഗൂഗിൾ നിങ്ങളുടെ ‘ഗൂഗ്ലിയെ’ സഹായിക്കും; ക്രിക്കറ്റ് ആരാധകർക്കായി ഐസിസിയും ജെമിനിയും കൈകോർക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us