/indian-express-malayalam/media/media_files/2025/02/23/4amXFj98VhJIB4q6BHMy.jpg)
വിരാട് കോഹ്ലി, ബാബർ അസം Photograph: ((Screenshot: JioHotstar))
Champions Trophy 2025: ചാംപ്യൻസ് ട്രോഫിയിലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനം പാക്കിസ്ഥാൻ മന്ത്രിസഭയിലും പാർമെന്റിലും ചർച്ച ചെയ്യുമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ചാംപ്യൻസ് ട്രോഫിയിൽ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഫിനിഷ് ചെയ്തതത്.
ബംഗ്ലാദേശിന് എതിരെയായിരുന്നു പാക്കിസ്ഥാന്റെ ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പിലെ അവസാന മത്സരം. എന്നാൽ മഴയെ തുടർന്ന് മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഈ ഒരു പോയിന്റ് മാത്രമാണ് പാക്കിസ്ഥാന് ടൂർണമെന്റിൽ ലഭിച്ചത്.
29 വർഷത്തിന് ശേഷം പാക്കിസ്ഥാൻ വേദിയാവുന്ന ഒരു ഐസിസി ടൂർണമെന്റായിരുന്നു ഇത്. എന്നാൽ ഏറ്റവും മോശം പ്രകടനമാണ് നിലവിലെ ചാംപ്യന്മാരിൽ നിന്ന് വന്നത്. ഇന്ത്യയോട് തോറ്റതും പാക്കിസ്ഥാന് മേലുള്ള ആഘാതം ഇരട്ടിപ്പിച്ചു.
ചാംപ്യൻസ് ട്രോഫിക്കായി സ്റ്റേഡിയങ്ങൾ നവീകരിച്ചിരുന്നു
പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ പൊളിറ്റിക്കൽ ആൻഡ് പബ്ലിക് അഫയേഴ്സ് വക്താവ് റാണ സനുള്ളയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ എത്തിയിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിലും പാർലമെന്റിലും ഇക്കാര്യം ചർച്ച ചെയ്യുമെന്നും പ്രതികരിച്ചത്, ഐഎഎൻഎസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ചാംപ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായി റാവൽപിണ്ടി, ലാഹോർ, കറാച്ചി ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ കാണുകളെ ഉൾക്കൊള്ളാനുള്ള കപ്പാസിറ്റി വർധിപ്പിക്കുന്നത് ഉൾപ്പെടെ പല മാറ്റങ്ങളും വരുത്തിയിരുന്നു. എന്നാൽ സ്ക്വാഡ് സെലക്ഷൻ, പ്ലേയിങ് ഇലവൻ സെലക്ഷൻ എന്നിവയിൽ ഉൾപ്പെടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഭാഗത്ത് നിന്ന് വലിയ പിഴവുകൾ സംഭവിച്ചതായാണ് ആരാധകരുടെ വിമർശനം.
2023ൽ ഒൻപത് മത്സരങ്ങളിൽ നാല് കളിയിൽ മാത്രമാണ് ഇന്ത്യ വേദിയായ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ ജയിച്ചത്. കഴിഞ്ഞ വർഷത്തെ ട്വന്റി20 ലോകകപ്പിൽ നിന്നും പാക്കിസ്ഥാൻ നേരത്തെ തന്നെ പുറത്തായിരുന്നു. ഇപ്പോൾ ചാംപ്യൻസ് ട്രോഫിയിലും നാണംകെട്ടാണ് പാക്കിസ്ഥാൻ തലതാഴ്ത്തുന്നത്.
Read More
- Ranji Trophy Final: രഞ്ജി ട്രോഫി ഫൈനൽ: സ്കോർ 200 കടത്തി കേരളം, 5 വിക്കറ്റുകൾ നഷ്ടമായി
- Women Premier League: സ്വന്തം മണ്ണിൽ തുടരെ മൂന്നാം തോൽവി; ഗുജറാത്തിനോടും നാണംകെട്ട് ആർസിബി
- എന്തുകൊണ്ട് മെസിയില്ല? പിക്വെയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ
- Champions Trophy: ഓസീസിനേയും അഫ്ഗാൻ വീഴ്ത്തുമോ? ജീവൻ മരണ പോര്; മത്സരം എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us