പാക് താരം മുഹമ്മദ് ഹഫീസിന് ബോളിങ്ങിൽനിന്ന് വിലക്ക്

ഹഫീസിന്റെ ബോളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതോടെയാണ് താരത്തെ വിലക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്

muhammad hafeez, ie malayalam

പാക്കിസ്ഥാൻ ഓൾറൗണ്ടര്‍ മുഹമ്മദ് ഹഫീസിന് വിലക്ക് ഏർപ്പെടുത്തി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ആഭ്യന്തര മത്സരങ്ങളിൽ ബോൾ ചെയ്യുന്നതിൽ നിന്നാണ് താരത്തിനെ ബോർഡ് വിലക്കിയത്.

ഹഫീസിന്റെ ബോളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതോടെയാണ് താരത്തെ വിലക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ മിഡില്‍സെക്സിന്റെ താരമാണ് മുഹമ്മദ് ഹഫീസ്. ഇതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ഒരു മത്സരത്തിലും താരത്തിന് പങ്കെടുക്കാനാവില്ല.

Read also: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലിക്ക് ഇന്ത്യൻ വധു; വിവാഹ ചിത്രങ്ങൾ

കഴിഞ്ഞ ഓഗസ്റ്റില്‍ സൊമർസെറ്റിനെതിരെ നടന്ന ടി 20 ബ്ലാസ്റ്റ് മത്സരത്തിനിടെയാണ് ഹഫീസിന്റെ ബോളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് സ്വന്തന്ത്ര സമിതി  ബോളിങ് പരിശോധിക്കുകയും താരത്തിന്റെ കൈ അനുവദിച്ചിട്ടുള്ള 15 ഡിഗ്രിയെയെക്കാള്‍ വളയുന്നുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു.

2005 ലാണ് ഹഫീസിന്റെ ബോളിങ് ആക്ഷൻ ആദ്യമായി സംശയത്തിന്റെ നിഴലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് നിരവധി തവണ താരത്തിന്റെ ആക്ഷൻ ചോദ്യം ചെയ്യപ്പെട്ടു. പിന്നീട് രാജ്യാന്തര മത്സരങ്ങളിൽ ബോൾ ചെയ്യുന്നതിൽ​നിന്നു ഹഫീസിനെ വിലക്കിയ ഐസിസി 2018 മേയിൽ വിലക്ക് പിൻവലിച്ചു.

മിഡിൽസെക്സിനായി നാല് മത്സരങ്ങൾ കളിച്ച താരം 112.74 സ്ട്രൈക്ക് റേറ്റിൽ 115 റൺസും രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.  2019 ലോകകപ്പില്‍ പാക്കിസ്ഥാൻ ടീമില്‍ കളിച്ചിട്ടുള്ള താരമാണ് മുഹമ്മദ് ഹഫീസ്. പാക്കിസ്ഥാനു വേണ്ടി താരം 218 ഏകദിന മത്സരങ്ങളും 89 ടി 20 മത്സരങ്ങളും 55 ടെസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Pakistan all rounder mohammed hafeez suspended from bowling in english crickets domestic competitions

Next Story
നിനക്ക് സാധിക്കും, തീര്‍ത്തിട്ട് വന്നാല്‍ മതി; ആ ഇന്നിങ്‌സിനെ കുറിച്ച് ഷാര്‍ദുല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com