ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്താൻ ടീം തിരഞ്ഞെടുപ്പിൽ വിമർശനമുന്നയിച്ച് മുൻ പാക് താരം ശോയ്ബ് അക്തർ. അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലേക്കുള്ള 20 അംഗ ടീമാണ് പാകിസ്താൻ പ്രഖ്യാപിച്ചത്. ആദ്യ ടെസ്റ്റിലേക്കുള്ള ടീം തിരഞ്ഞെടുപ്പിൽ പാകിസ്ഥാൻ ടീം മാനേജ്‌മെന്റ് എന്ത് സമീപനമാണ് സ്വീകരിക്കുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്ന് ഒരു പ്രാദേശിക വാർത്താ ചാനലിനോട് സംസാരിക്കവേ മുൻ ബൗളർ പറഞ്ഞു.

“20 അംഗ ടീമിനെ അവർ പ്രഖ്യാപിച്ചു. ഈ ഇരുപത് അംഗ ടീമിൽ 22 ഓളം ഫാസ്റ്റ് ബൗളർമാരുണ്ട്. അവർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഒരു ധാരണയും എനിക്കില്ല. അന്തിമ ഇലവനിലേക്കുള്ള ടീം ലിസ്റ്റ് വരുമ്പോൾ, അവർ എന്താണ് ചിന്തിക്കുന്നതെന്ന് മനസ്സിലാകുമായിരിക്കും. ഞങ്ങൾക്ക് ഇതുവരെ ഒന്നും അറിയില്ല,”  അക്തർ പറയുന്നു.

Read More Cricket News: രോഹിത് ശർമ ഇന്ത്യയുടെ അടുത്ത എംഎസ് ധോണി: സുരേഷ് റെയ്ന

“തെറ്റായ തീരുമാനം കാരണം ടെസ്റ്റ് മത്സരം തോറ്റാൽ ശക്തമായ വിമർശനമുണ്ടാകും. 40 കളിക്കാർക്ക് അവിടെ പോവാം. പക്ഷേ അതിൽ നിന്ന് നിങ്ങൾക്ക് ശരിയായ ടെസ്റ്റ് ടീം ലഭിച്ചില്ലെങ്കിൽ, നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും. മാനേജ്മെന്റിന്റെ തീരുമാനത്തിൽ എനിക്ക് വിഷമമുണ്ട്,” അദ്ദേഹം പറഞ്ഞു

ഓഗസ്റ്റ് 5ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് പാക്കിസ്ഥാൻറെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ്. ഓഗസ്റ്റ് 13 , 21 തീയതികളിലാണ് അവസാന രണ്ട് ടെസ്റ്റുകൾ.

Read More Cricket News: ബ്രോഡി നിങ്ങളൊരു ഇതിഹാസം; സ്റ്റുവര്‍ട്ട് ബ്രോഡിനെ അഭിനന്ദിച്ച് യുവരാജ്‌

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ടീം: അസർ അലി (നായകൻ), ബാബർ അസം (വിക്കറ്റ് കീപ്പർ), അബിദ് അലി, ആസാദ് ഷാഫിക്, ഫഹീം അഷ്‌റഫ്, ഫവാദ് ആലം, ഇമാം ഉൽ ഹഖ്, ഇമ്രാൻ ഖാൻ, കാശിഫ് ഭട്ടി, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് റിസ്വാൻ, നസീം ഷാ, സർഫറാസ് അഹമ്മദ്, ഷദാബ് ഖാൻ, ഷഹീൻ ഷാ അഫ്രീദി, ഷാൻ മസൂദ്, സൊഹൈൽ ഖാൻ, ഉസ്മാൻ ഷിൻവാരി, വഹാബ് റിയാസ്, യാസിർ ഷാ.

Read More: There are 22 fast bowlers in Pakistan’s 20-member squad: Shoaib Akhtar slams PAK’s team selection for England

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook