Latest News

2025 ലെ ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ; 2031വരെ ഇന്ത്യയിൽ മൂന്ന് വലിയ ടൂർണമെന്റുകൾ

1996ന് ശേഷം പാകിസ്ഥാനിൽ നടക്കുന്ന ആദ്യത്തെ പ്രധാന ഐസിസി ടൂർണമെന്റ് ആയിരിക്കും ഇത്

india vs pakistan, t20 world cup, matthew hayden, ind vs pak, cricket news, sports news, ടി20 ലോകകപ്പ്, ടി20, ലോകകപ്പ്, ക്രിക്കറ്റ്, മാത്യു ഹെയ്ഡൻ, ഇന്ത്യ-പാകിസ്ഥാൻ, ഇന്ത്യ-പാകിസ്താൻ, ടീം ഇന്ത്യ, IE Malayalam
ഫയൽ ചിത്രം

2024 മുതൽ 2031 വരെ നടക്കുന്ന എല്ലാ ക്രിക്കറ്റ് ടൂർണമെന്റുകളുടെയും വേദികൾ ഐസിസി തീരുമാനിച്ചു. 2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും. 1996ന് ശേഷം പാകിസ്ഥാനിൽ നടക്കുന്ന ആദ്യത്തെ പ്രധാന ഐസിസി ടൂർണമെന്റ് ആയിരിക്കും ഇത്.

ഇന്ത്യയിൽ ഈ കാലയളവിൽ മൂന്ന് ലോക ടൂർണമെന്റുകളാണ് നടക്കുക. 2026ലെ ടി20 ലോകകപ്പിന് ശ്രീലങ്കയ്‌ക്കൊപ്പം സംയുക്തമായി ഇന്ത്യ ആതിഥേയത്വം വഹിക്കും. 2029ലെ ചാമ്പ്യൻസ് ട്രോഫിക്ക് വേദിയാകുന്ന ഇന്ത്യ 2031ലെ ലോകകപ്പിന് ബംഗ്ലാദേശുമായും സംയുക്തമായി ആതിഥേയത്വം വഹിക്കും.

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025ന് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുമെന്നത് സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണെന്ന് പിസിബി ചെയർമാൻ റമീസ് രാജ ട്വീറ്റ് ചെയ്തു. ഈ വാർത്ത വിദേശത്തുൾപ്പടെയുള്ള പാകിസ്ഥാൻ ആരാധകരെയും ക്രിക്കറ്റ് പ്രേമികളെയും ആവേശത്തിലാക്കുമെന്നും ചെയർമാൻ പറഞ്ഞു.

2024ലെ ടി20 ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇൻഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കും. ആദ്യമായാണ് അമേരിക്ക ലോകകപ്പ് വേദിയാകുന്നത്.

2027 ഒക്ടോബർ- നവംബർ മാസങ്ങളിൽ, സിംബാബ്‌വെയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കുമൊപ്പം നമീബിയ ആദ്യമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കും. 2003ലാണ് ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും അവസാനമായി വേദിയായത്.

2028 ഒക്ടോബറിൽ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കും. 2030ൽ ഇംഗ്ലണ്ട് അയർലൻഡും സ്കോട്ട്ലൻഡുമായാണ് ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കക . 1999ന് ശേഷം ഇതാദ്യമായാണ് അയർലൻഡും സ്കോട്ട്‌ലൻഡും ഒരു പ്രധാന ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

2031 ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിലും ബംഗ്ലാദേശിലുമായി നടക്കുന്ന ലോകകപ്പാണ് നിലവിൽ ഐസിസി ഷെഡ്യുൾ ചെയ്തിരിക്കുന്ന അവസാന ടൂർണമെന്റും വേദിയും.

2024-2031 വരെയുള്ള ഐസിസി പുരുഷ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ

2024 ടി20 ലോകകപ്പ് – അമേരിക്കയും വെസ്റ്റ് ഇൻഡീസും
2025 ചാമ്പ്യൻസ് ട്രോഫി – പാകിസ്ഥാൻ
2026 ടി20 ലോകകപ്പ് – ഇന്ത്യയും ശ്രീലങ്കയും
2027 ലോകകപ്പ് – ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ
2028 ടി20 ലോകകപ്പ് – ഓസ്‌ട്രേലിയയും ന്യൂസിലൻഡും
2029 ചാമ്പ്യൻസ് ട്രോഫി – ഇന്ത്യ
2030 ടി20 ലോകകപ്പ് – ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട്ട്ലൻഡ്
2031 ലോകകപ്പ് – ഇന്ത്യയും ബംഗ്ലാദേശും

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Pak to host champions trophy 2025 ind gets 3 big tournaments till 2031

Next Story
പാക്കിസ്ഥാനിലും വിരാട് കോഹ്‌ലി നന്പർ വൺVirat Kohli
The moderation of comments is automated and not cleared manually by malayalam.indianexpress.com