ന്യൂഡൽഹി: ഇന്ത്യൻ കായിക ചരിത്രത്തിലെ ഏറ്റവും മികച്ച വനിത താരങ്ങളിൽ ഒരാളാണ് ബാഡ്മിന്റൺ താരം പി.വി സിന്ധു. റിയോ ഒളിമ്പിക്സിൽ രാജ്യത്തിനായി വെളളി മെഡൽ സ്വന്തമാക്കിയ താരം ലോകം കണ്ട മികച്ച ബാഡ്മിന്റൺ താരങ്ങളിൽ ഒരുവളാണ്. കായിക താരങ്ങൾക്ക് ഏറെ പ്രചോദനമായ പി.വി സിന്ധു മറ്റൊരു വലിയ മാതൃക തീർക്കുകയാണ്. സ്ത്രീകളിലെ ആർത്തവം ഒരു അശ്ലീലമല്ലെന്ന് പരസ്യമായി പറയുകയാണ് കോടിക്കണക്കിന് ആരാധകരുളള പി.വി സിന്ധു.

pv sindhu

Rio de Janeiro: India’s Pusarla V Sindhu poses with her silver medal after her match with Spain’s Carolina Marin in women’s Singles final at the 2016 Summer Olympics at Rio de Janeiro in Brazil on Friday. PTI Photo by Atul Yadav (PTI8_19_2016_000286b)

ഇന്ത്യയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന പാഡ്മാൻ ചലഞ്ചിൽ പങ്കെടുത്തുകൊണ്ടാണ് പി.വി സിന്ധുവിന്റെ ആഹ്വാനം. ആർത്തവ കാലത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന സാനിറ്ററി പാഡ് കൈയ്യിൽ പിടിച്ച്കൊണ്ടുളള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്ക്‌വെച്ച് കൊണ്ടാണ് പി.വി സിന്ധു തന്റെ നയം വ്യക്തമാക്കുന്നത്.

ആർത്തവമെന്നത് അശ്ലീലമല്ലെന്നും ഏതൊരു ദിവസവും പോലെ അത് കടന്ന് പോകുമെന്നും പി.വി സിന്ധു ഇൻസ്റ്റാഗ്രമിൽ കുറിച്ചു. ബോളിവുഡ് താരമായ ദീപിക പദുക്കോണിന്റെ ക്ഷണപ്രകാരമാണ് പി.വി സിന്ധു സാനിറ്ററി പാഡിന്റെ ചിത്രം നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

PV Sindhu

ബോളിവുഡ് താരമായ അക്ഷയ് കുമാറാണ് പാഡ്മാൻ ചലഞ്ചിന് തുടക്കം കുറിച്ചത്. പിന്നാലെ ദീപിക പദുക്കോൺ, കരൺ ജോഹർ, ആലിയ ഭട്ട് , അനിൽ കപൂർ തുടങ്ങിയവർ പാഡ്മാൻ ചലഞ്ചിന്റെ ഭാഗമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ