ന്യൂഡെൽഹി: ഇന്ത്യൻ ഓപ്പൺ സീരിയസിൽ ചിരവൈരിയായ കരോലിന മാരിനെ വീഴ്ത്തിയ പി. വി സിന്ധു റിയോയിലെ പ്രഹരത്തിന് കടം വീട്ടിയിരിക്കുകയാണ്. സ്വന്തം കാണികൾക്ക് മുന്നിൽ വെച്ച് കരോലിന മരിനെ മുട്ടുകുത്തിച്ചു എന്നതാണ് ഈ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. രണ്ടാം സൂപ്പർ സീരിയസ് കിരിടം എന്ന നേട്ടം സ്വന്തമാക്കിയെങ്കിലും അതിലെല്ലാം മുകളിലാണ് സിന്ധുവിനും ഇന്ത്യക്കും ഈ വിജയം. കരോലിന മാരിന്റെ മനസ്സ് വായിച്ച് ഷോട്ടുകൾ പായിച്ച സിന്ധുവിന്റെ വിജയം തന്ത്രങ്ങളുടേത് കൂടിയായി.

ആക്രമണോത്സുകതയ്ക്ക് പേര് കേട്ട കരോലിന മാരിനെ അതേ നാണയത്തിൽ തിരിച്ചടിച്ചാണ് സിന്ധു വിജയം നേടിയത്. ആദ്യ ഷോട്ട് മുതൽ സിന്ധു കരോലിന മാരിനെ ആക്രമിച്ചു. നിരവധി ഷോട്ടുകൾ നിറഞ്ഞു നിന്ന റാലികളിലെല്ലാം സിന്ധു എതിരാളിയുടെ പിഴവിന് കാത്തു നിന്നില്ല. കരോലിന മാരിന്റെ ദൗർബല്യം തിരിച്ചറിഞ്ഞ സിന്ധു മാരിന്റെ ശരീരമാണ് ലക്ഷ്യം വെച്ചത്. ബോഡി ഷോട്ടുകൾക്ക് മാരിന് മറുപടി ഉണ്ടായിരുന്നില്ല.

Read More:ഇന്ത്യൻ മണ്ണിൽ പി.വി സിന്ധുവിന്രെ പ്രതികാരം , കരോലിന മാരിൻ കൊമ്പുകുത്തി

ബാഡ്മിന്റണിൽ​ ഓരോ പോയിന്റും ചാമ്പ്യൻഷിപ്പ് പോയിന്റാണ് എന്ന് തിരിച്ചറിവുള്ള സിന്ധു. ഓരോ പോയിന്റും വേണ്ടി വിയർത്തുകളിച്ചു. ആ വിയർപ്പിന്റെ വിജയം തന്നെയാണ് ഇന്ന് കരോലിന മാരിന്​ എതിരെ സ്വന്തമാക്കിയതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook