സോൾ: പി.വി.സിന്ധു വീണ്ടും അങ്കത്തട്ടില്‍, ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? റിയോ ഒളിംപിക്സ്, ഗ്ലാസ്ഗോയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്‌ എന്നിവയില്‍ വെള്ളിയില്‍ സംതൃപ്തിപ്പെടേണ്ടി വന്ന സിന്ധുവിന് സ്വര്‍ണം നേടാനുള്ള അവസരം കൂടിയാണ് ഇപ്പോള്‍ കൊറിയയില്‍ നടക്കുന്ന മത്സരം. ഇന്ന് ജയിച്ചാല്‍ കൊറിയന്‍ സൂപ്പര്‍ സീരീസ്‌ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ എന്ന പട്ടം കൂടി സിന്ധുവിന് സ്വന്തം. ഇന്ത്യന്‍ ഓപ്പണ്‍ നേടിയ ശേഷമുള്ള സിന്ധുവിന്റെ രണ്ടാമത്തെ വിജയമാകുമിത്.

എതിരാളി ഇത്തവണയും നോസോമി ഒകുഹര തന്നെ. ഈ ജപ്പാന്‍ താരത്തിനോടാണ് പോരാടിയാണ് സിന്ധു ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. രണ്ടാഴ്ച മുന്‍പായിരുന്നു അത്. ഇന്ന് അവര്‍ തന്നെ വീണ്ടും മത്സര രംഗത്ത്.

സ്വർണം സിന്ധുവിന്റെ കൈകളില്‍ എത്തുമോ എന്ന് കാത്തിരുന്നു കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ