scorecardresearch

പി എസ് ജി താരം ഒസ്മാൻ ഡെംബലെയ്ക്ക് ബാലൺ ഡി ഓർ പുരസ്കാരം

ബാഴ്സലോണയുടെ സ്പാനിഷ് താരവും യുവ ഹീറോയുമായ ലാമിൻ യമാലിനെ മറികടന്നാണ് ഡെംബലെ പുരസ്കാര നേട്ടത്തിന് അർഹനായത്

ബാഴ്സലോണയുടെ സ്പാനിഷ് താരവും യുവ ഹീറോയുമായ ലാമിൻ യമാലിനെ മറികടന്നാണ് ഡെംബലെ പുരസ്കാര നേട്ടത്തിന് അർഹനായത്

author-image
Sports Desk
New Update
ousmane dembele

ഒസ്മാൻ ഡെംബലെ

പാരിസ്: ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം പി എസ് ജി താരം ഒസ്മാൻ ഡെംബലെയ്ക്ക്. ബാഴ്സലോണയുടെ സ്പാനിഷ് താരവും യുവ ഹീറോയുമായ ലാമിൻ യമാലിനെ മറികടന്നാണ് ഡെംബലെ പുരസ്കാര നേട്ടത്തിന് അർഹനായത്. പിഎസ്ജിക്കായി 53 മത്സരത്തിൽ നിന്ന് 35 ഗോളും 16 അസിസ്റ്റുകളുമാണ് ഡെംബലെ നേടിയത്. 

Advertisment

Also Read: ഷഹീൻ അഫ്രീദിയേയും റൗഫിനേയും ബാറ്റ് ചെയ്യാൻ അയക്കൂ; പരിഹസിച്ച് ഷാഹിദ് അഫ്രീദി

ഈ നിമിഷത്തിലേക്കുള്ള ദൂരം ഒട്ടും എളുപ്പമായിരുന്നില്ലെന്നും പി.എസ്.ജി ക്ലബിനും  പരിശീലകൻ ലൂയിസ് എൻറികിനും പ്രത്യേകം നന്ദി അറിയിക്കുന്നതായും പുരസ്കാര വേളയിൽ ഡെംബലെ പറഞ്ഞു. പിഎസ്ജിയെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഡെംബലെ ആയിരുന്നു.

Also Read: സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ തറപറ്റിച്ച് ടീം ഇന്ത്യ

ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യൻമാരാക്കുന്നതില്‍ നിര്‍ണായക സംഭാവന നൽകിയിട്ടുണ്ട്. ബാലൺ ഡി ഓർ നേടുന്ന ആറാമത്തെ ഫ്രഞ്ച് താരമാണ് ഡെംബലെ.

Also Read: ഒരു കാര്യവുമില്ലാതെ എന്റെ നേരെ വന്നാൽ മിണ്ടാതിരിക്കണോ? റൗഫ്-അഭിഷേക് വാക്പോര്

ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നേടിയത്. തുടർച്ചയായ മൂന്നാം വർഷമാണ് ബോൺമാറ്റി മികച്ച വനിതാ താരമാകുന്നത്. മികച്ച യുവതാരത്തിനുള്ള കോപാ ട്രോഫി ബാഴ്സലോണയുടെ ലാമിൻ യമാൽ കരസ്ഥമാക്കി.

Read More: ആദ്യ പന്തിൽ ബൗണ്ടറി; പിന്നെ തീപാറും ബാറ്റിങ്; വൈഭവിന്റെ സൂപ്പർ കാമിയോ

Football

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: