Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഹെല്‍മറ്റ് ധരിച്ച് പന്തെറിഞ്ഞ് ഒരു ബൗളര്‍

ആക്രമണോത്സുകമായി പന്തെറിയുന്ന ബാരണ്‍സ് വളരെ വേഗത്തിലാണ് ചാടി പന്തെറിയുക

ക്രിക്കറ്റ് മത്സരങ്ങളില്‍ ബാറ്റ്സ്മാന്‍മാര്‍ ഹെല്‍മറ്റ് ധരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. വിക്കറ്റ്കീപ്പറും ബാറ്റ്സ്മാന് അടുത്തായി നില്‍ക്കുന്ന ഫീല്‍ഡര്‍മാരും ഹെല്‍മറ്റ് ധരിക്കാറുണ്ട്. എന്നാല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ബൗളര്‍ ഹെല്‍മറ്റ് ധരിച്ചുകൊണ്ട് പന്തെറിയുന്നത്. അതും സ്വന്തമായി പറഞ്ഞ് തയ്യാറാക്കിയെടുത്ത പ്രത്യേക തരത്തിലുളള ഹെല്‍മറ്റ്.

ന്യൂസിലന്റില്‍ നടക്കുന്ന സൂപ്പര്‍ സ്മാഷ് ട്വന്റി 20 മത്സരത്തിലാണ് സംഭവം. ഒട്ടാഗോ വോള്‍ട്ട്സിന്റെ വാരണ്‍ ബാണ്‍സാണ് ഹെല്‍മറ്റ് ധരിച്ച് പന്തെറിഞ്ഞത്. സെഡോണ്‍ പാര്‍ക്കില്‍ നോര്‍ത്തേണ്‍ നൈറ്റ്സിന് എതിരെയായിരുന്നു മത്സരം. ബേസ്ബോള്‍ അംമ്പയര്‍ ധരിക്കുന്നത് പോലെയുളള ഹെല്‍മറ്റാണ് അദ്ദേഹം ധരിച്ചത്.

ഇത്തരത്തില്‍ ഹെല്‍മറ്റ് ധരിക്കാന്‍ ഒരു പ്രത്യേക കാരണം കൂടി ഉണ്ടായിരുന്നു. ആക്രമണോത്സുകമായി പന്തെറിയുന്ന ബാരണ്‍സ് വളരെ വേഗത്തിലാണ് ചാടി പന്തെറിയുക. പന്തെറിയുമ്പോള്‍ വളരെ ദൂരം മുന്നോട്ട് ചാടുന്ന അദ്ദേഹത്തിന്റെ തല ഏറെ താഴോട്ട് പോകും. അതേസമയം ബാറ്റ് ചെയ്യുന്നയാളുടെ പ്രഹരം മനസ്സിലാക്കാണമെങ്കില്‍ പഴയ നിലയിലേക്ക് തല ഉയര്‍ത്താന്‍ സമയം എടുക്കും.

പെട്ടെന്നുളള പ്രഹരം മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടും കൂടിയാണ്. അത്കൊണ്ടാണ് സുരക്ഷയുടെ ഭാഗമായി അദ്ദേഹം ഹെല്‍മറ്റ് ധരിക്കുന്നത്. 1970 മുതല്‍ ബാറ്റ്സ്മാന്‍മാര്‍ ഹെല്‍മറ്റ് ധരിക്കുന്നുണ്ട്. പിന്നീട് വിക്കറ്റ് കീപ്പറുമാരും അംബയര്‍മാരും ധരിക്കാറുണ്ട്. എന്നാല്‍ ബാരണ്‍സ് ഒരു ട്രെന്‍ഡ് സെറ്ററായി മാറുകയാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Otagos warren barnes wears protective helmet while bowling in twenty20 match

Next Story
വലതു കാലില്‍ മായാജാലം ഒളിപ്പിച്ച് മെസി; പാദുകം നഷ്ടമായിട്ടും പാതിയില്‍ വീഴാതെ ഫുട്ബോള്‍ മിശിഹ
The moderation of comments is automated and not cleared manually by malayalam.indianexpress.com