മുംബൈ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് മുൻ താരവും വിഖ്യാത ക്രിക്കറ്റ് കമന്റേറ്ററുമായ ഡീൻ ജോൺസ് അന്തരിച്ചു. 59 വയസ്സായിരുന്നു. ഐപിഎൽ 13-ാം സീസണിൽ സ്റ്റാർ സ്‌പോർട്‌സിന്റെ കമന്റേറ്ററായി മുംബൈയിൽ എത്തിയ ഡീൻ ജോൺസ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മുംബൈയിലെ ഹോട്ടലിൽവച്ചാണ് മരണം.

Read Also: RCB vs KXIP: രണ്ടാം ജയം തേടി കോഹ്‌ലിപ്പട; കരുത്ത് തെളിയിക്കാൻ കിങ്‌സ് ഇലവൻ പഞ്ചാബ്

ഡീൻ ജോൺസിന്റെ വേർപാട് വേദനാജനകമാണെന്ന് സ്റ്റാർ സ്‌പോർട്‌സ് ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു. തുടർ നടപടികൾക്കായി ഓസ്‌ട്രേലിയൻ ഹൈ കമ്മീഷനുമായി തങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സ്റ്റാർ സ്‌പോർട്‌സ് അറിയിച്ചു.

Read Also: IPL 2020-KKRvsMI: കൊൽക്കത്തയെ തകർത്ത് മുംബൈ; സീസണിലെ ആദ്യ ജയവുമായി ഹിറ്റ്മാനും സംഘവും

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനുവേണ്ടി 52 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ജോൺസ് 3,631 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ 11 സെഞ്ചുറികൾ നേടിയിട്ടുള്ള താരമാണ്. അലൻ ബോർഡർ നയിച്ചിരുന്ന ഓസീസ് ടീമിൽ പ്രധാനപ്പെട്ട സ്ഥാനം ലഭിച്ചിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി 164 ഏകദിന മത്സരങ്ങൾ കളിച്ച ജോൺസ് 46 അർധ സെഞ്ചുറികളോടെ 6,068 റൺസ് നേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook