ഒരിക്കൽ കൂടി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ നിറഞ്ഞാടിയ മത്സരമായിരുന്നു വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ഏകദിനം. 159 റൺസ് രോഹിത് അടിച്ചെടുത്ത മത്സരത്തിൽ 388 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ വിൻഡീസിന് മുന്നിൽ ഉയർത്തിയത്. 138 പന്തുകളിൽ നിന്ന് അഞ്ച് സിക്സിന്റെയും 17 ഫോറിന്റെയും അകമ്പടിയോടെയാണ് രോഹിത് ഇന്നിങ്സ് അവസാനിപ്പിച്ചത്. ഷെൽട്ടൻ കോട്ട്രലിന്റെ പന്തിൽ ഷായ് ഹോപ്പിന് ക്യാച്ച് നൽകി രോഹിത് മടങ്ങുമ്പോഴേക്കും ഒരുപിടി റെക്കോർഡുകളും താരം തിരുത്തിയെഴുതി.
ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താൻ രോഹിത്തിനായി. വിൻഡീസിനെതിരെ വിശാഖപട്ടണത്തും സെഞ്ചുറി തികച്ച രോഹിത് ഈ വർഷം നേടുന്ന ഏഴമത്തെ ശതകമാണ് ഇത്. ഇന്ത്യൻ ഇതിഹാസം സൗരവ് ഗാംഗുലി, ഓസിസ് താരം ഡേവിഡ് വാർണർ എന്നിവർക്കൊപ്പമാണ് താരം രണ്ടാം സ്ഥാനം പങ്കിടുന്നത്. 1998ൽ ഒരു കലണ്ടർ വർഷം ഒമ്പത് സെഞ്ചുറികൾ നേടിയതാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന സെഞ്ചുറി വേട്ട.
Highest individual scores for India in ODIs
2013: Rohit Sharma (209)
2014: Rohit Sharma (264)
2015: Rohit Sharma (150)
2016: Rohit Sharma (171*)
2017: Rohit Sharma (208*)
2018: Rohit Sharma (162)
2019: Rohit Sharma (146*) – batting
#INDvWI— Deepu Narayanan (@deeputalks) December 18, 2019
ഇന്ത്യയ്ക്കുവേണ്ടി കഴിഞ്ഞ എട്ടു വർഷവും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയതും രോഹിത്തായിരുന്നു. ഇന്നത്തെ ഇന്നിങ്സ് കൂടിയായതോടെയാണ് 2019ലും രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. രോഹിത് സ്വന്തമാക്കിയ 159 റൺസാണ് ഈ വർഷം ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ. 2013 മുതൽ ഈ നേട്ടം രോഹിത് മാത്രമാണ് സ്വന്തമാക്കിയിരിക്കുന്നത്.
Most sixes in a calendar year in intn'l cricket
77 Rohit Sharma (2019) *
74 Rohit Sharma (2018)
65 Rohit Sharma (2017)
63 AB de Villiers (2015)
60 Eoin Morgan (2019)#INDvWI— Deepu Narayanan (@deeputalks) December 18, 2019
സിക്സറുകളുടെ എണ്ണത്തിലും മുന്നിൽ രോഹിത് തന്നെ. രാജ്യാന്തര ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും രോഹിത്തിന് സ്വന്തം. 2019ൽ മാത്രം രോഹിത് 77 തവണയാണ് ബൗണ്ടറിക്ക് മുകളിലൂടെ പന്ത് പറത്തിയത്. കഴിഞ്ഞ രണ്ടു വർഷവും രോഹിത് തന്നെയായിരുന്നു ഈ റെക്കോർഡ് കുറിച്ചത്.
Also Read: IPL 2020 Auction: കോടികൾ കൊയ്യാൻ ഇന്ത്യൻ താരങ്ങളും; പട്ടികയിൽ ഉത്തപ്പ മുതൽ യശസ്വി വരെ
രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 400 സിക്സറുകൾ പറത്തിയ താരമെന്ന റെക്കോർഡ് ഇനി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയ്ക്ക്. വെസ്റ്റ് ഇൻഡീസിനെതിരെ മുംബൈയിൽ നടന്ന ടി20 മത്സരത്തിലാണ് ഹിറ്റ്മാൻ നാഴികകല്ല് പിന്നിട്ടത്. രാജ്യാന്തര ക്രിക്കറ്റിൽ 400ലധികം സിക്സറുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് രോഹിത് ശർമ, നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരവും.