ലോകമെമ്പാടും കായിക മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങളെ പിന്തുടര്‍ന്ന് ഇന്ത്യയിലും സമാനമായ നീക്കം നടത്തിയാല്‍ ഒരു കായിക ഇനം മാത്രമായിരിക്കും ആരംഭിക്കാനാകുകയെന്ന് ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈചുങ് ഭൂട്ടിയ പറഞ്ഞു. ക്രിക്കറ്റിന് മാത്രമാണ് അദ്ദേഹം സാധ്യത കല്‍പ്പിക്കുന്നത്.
ഫുട്‌ബോളില്‍ ബുണ്ടസ്ലിഗയും കെ-ലീഗും ഡാനിഷ് സൂപ്പര്‍ലിഗയും ക്രിക്കറ്റില്‍ വിന്‍സി പ്രീമിയര്‍ ലീഗും ടെന്നീസില്‍ ആള്‍ ചെക്ക് ടൂര്‍ണമെന്റും മെയ് മധ്യത്തോടെ പുനരാരംഭിച്ചിരുന്നു.
Read Also: ഹെഡ് ഓർ ടെയ്‌ൽ; വീണ്ടും ടോസ് ആവശ്യപ്പെട്ട് ധോണി, സംഗക്കാരയുടെ വെളിപ്പെടുത്തൽ
ഇന്ത്യയിലെ കായിക മത്സരങ്ങളുടെ ഭാവി സര്‍ക്കാര്‍ തീരുമാനിക്കുന്ന നിയമങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഭൂട്ടിയ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. എന്നിരുന്നാലും, ബുണ്ടസ്ലിഗ, കെ-ലീഗ് പ്രോട്ടോക്കോള്‍ പിന്തുടരുകയാണെങ്കില്‍ ക്രിക്കറ്റ് മാത്രമേ പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ജര്‍മ്മനിയുടെ ബുണ്ടസ്ലിഗ മെയ് 16-നാണ് അനവധി ആരോഗ്യ ചട്ടങ്ങള്‍ പാലിച്ചാണ് ആരംഭിച്ചത്. കളിക്കാര്‍ക്കും ജീവനക്കാരുകള്‍ക്കുമായി 25,000 കൊറോണവൈറസ് പരിശോധനകള്‍ നടത്തുകയും ചെയ്തു. 300 ഓളം പേരെ മാത്രം അനുവദിച്ചു കൊണ്ട് കാണികളില്ലാത്ത മത്സരങ്ങളാണ് നടത്തുന്നത്.
1997-ല്‍ ഫെഡറേഷന്‍ കപ്പ് സെമിഫൈനലില്‍ മോഹന്‍ബഗാനെതിരെ 1.31 ലക്ഷം പേരുടെ സാന്നിദ്ധ്യത്തില്‍ ഭൂട്ടിയ ഹാട്രിക്ക് നേടിയിരുന്നു. ആളില്ലാത്തൊരു സ്റ്റേഡിയത്തില്‍ തനിക്കത് ചിന്തിക്കാനേ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. “എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ആളൊഴിഞ്ഞ സ്റ്റേഡിയങ്ങള്‍ ഞാന്‍ അംഗീകരിക്കും,” അദ്ദേഹം പറഞ്ഞു.
Read in English: ‘Only cricket can restart in India if Bundesliga rules are followed’: Bhaichung Bhutia