ഇന്ത്യ-വെസ്റ്റ് ഇൻഡീസ് തിരുവനന്തപുരം ഏകദിനം ; ഓണ്‍ലൈനായി ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം

വിദ്യാര്‍ത്ഥികള്‍ക്കായി 500 രൂപയുടെ സ്‌പെഷ്യല്‍ സീറ്റുകളും സജ്ജമാണ്

India A vs South Africa A live score, live cricket, sanju samson, സഞ്ജു സാംസൺ, indian team, ODI, ഇന്ത്യൻ ടീം, india A, ഇന്ത്യ എ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ സന്ദർശനത്തിലെ അവസാന ഏകദിന മത്സരം നടക്കുന്നത് തിരുവനന്തപുരത്താണ്. മലയാളികളായ ക്രിക്കറ്റ് ആരാധകർക്ക് മത്സരം കാണാനുള്ള സുവർണ്ണാവസരമാണ് ഇത്. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ കേരളപിറവി ദിനമായ നവംബർ ഒന്നിനാണ് മത്സരം.

ഇരു ടീമുകളും ഏറ്റുമുട്ടുന്നത് നേരിൽ കാണാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

1. പേടിഎമ്മിലോ insider.in ലോ ലോഗിന്‍ ചെയ്യുക
2. ക്രിക്കറ്റിന് കീഴെയുള്ള ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്, തിരുവനന്തപുരം മാച്ച് ബാനറില്‍ ക്ലിക്ക് ചെയ്യുക.
3. ബുക്ക് ടിക്കറ്റ്‌സ് ക്ലിക്ക് ചെയ്യുക
4. സ്റ്റാന്‍ഡ്, സീറ്റ് എന്നിവ സെലക്ട് ചെയ്തതിന് ശേഷം ബുക്കിങ് തുടരുക.
5. പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ ചേര്‍ത്തതിന് ശേഷം ഓൺലൈനായി തന്നെ പണമടക്കാം.
6. റജിസ്റ്റേർഡ് മൊബൈലിലേക്കും ഇ-മെയിലിലേക്കും ബുക്ക് ചെയ്തതിനുള്ള സ്ഥിരീകരണം എസ്എംഎസ്സായും ഇ-മെയിലായും ലഭിക്കും.

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നില്ല. പേടിഎമ്മിന്റെയോ, ഇന്‍സൈഡറിന്റെയോ സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കേരള ക്രിക്കറ്റ് അസ്സോസിയേഷന്റെ വെബ്‌സൈറ്റായ http://www.keralacricketassociation.com ല്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സൈറ്റുകളുടെ ലിങ്കും ലഭ്യമാണ്.

ഓൺലൈൻ ടിക്കറ്റ് ഉപയോഗിച്ച് ആർക്ക് വേണമെങ്കിലും മത്സരം കാണാം. ബുക്ക് ചെയ്ത ആളുടെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പി മതിയാകും. മൊബൈലിലുള്ള ടിക്കറ്റ്, ടിക്കറ്റിന്റെ കോപ്പി എന്നിവ കാണിച്ച് രാവിലെ 10.30 മുതല്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാം.

1000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. വിദ്യാര്‍ത്ഥികള്‍ക്കായി 500 രൂപയുടെ സ്‌പെഷ്യല്‍ സീറ്റുകളും സജ്ജമാണ്. ഒരാള്‍ക്ക് വാങ്ങാവുന്ന പരമാവധി ടിക്കറ്റുകള്‍ ആറെണ്ണമാണ്. വിദ്യാര്‍ത്ഥികള്‍ അതത് സ്‌കൂളിന്റെ ഐഡി കാര്‍ഡുപയോഗിച്ചാണ് ടിക്കറ്റെടുക്കേണ്ടത്. വിശദമായ വിവരങ്ങള്‍ കെസിഎയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Online ticket booking for trivandrum odi

Next Story
റൺമല താണ്ടി വിരാടവീര്യം; കോഹ്‍ലി 10000 ക്ലബ്ബിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com