Latest News

ഒരു നാൾ ഞാനും; കുട്ടിമിടുക്കിയ്‌ക്ക് കൈയ്യടിച്ച് മീരബായ് ചാനു

ഈ വീഡിയോ ഇഷ്ടപ്പെട്ടുവെന്നും മീരബായ് കുറിച്ചു

Mirabai Chanu, Mirabai Chanu returns, watch Mirabai Chanu returns to india, Mirabai Chanu olympics, Mirabai olympic medal, Mirabai india return, sports news, indian express news, മീരബായ്, മീരബായ് ചാനു, മീരാ ഭായ്, മീരാഭായ്. മീരാഭായ് ചാനു, മീരാ ഭായ് ചാനു, ഒളിംപിക്സ്, olympics malayalam, sports malayalam, malayalam news, malayalam sports news, ie malaylam,

ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി മികച്ച പ്രകടനം കാഴ്ചവച്ച് മെഡൽ നേട്ടത്തോടെ ഇന്ത്യക്ക് അഭിമാന നേട്ടം സമ്മാനിച്ച വെയ്റ്റ് ലിഫ്റ്റർ മീരബായ് ചാനു രാജ്യത്ത് സ്പോർട്സിനോട് താൽപര്യമുള്ള നിരവധി പേർക്ക് ഒരു പ്രചോദനമായിരിക്കുകയാണ്. ചാനു ഭാരം ഉയർത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇപ്പോൾ താൻ ഭാരം ഉയർത്തുന്ന രംഗം അനുകരിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് മീരബായ് ചാനു.

ഈ വീഡിയോ ഇഷ്ടപ്പെട്ടു എന്ന കാപ്ഷനോട് കൂടിയാണ് മീരബായ് വീഡിയോ പങ്കുവച്ചത്. മീരബായ് മെഡൽ ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ പ്രദർശിപ്പിക്കുന്ന ഒരു ടീവി സ്ക്രീനിന് മുന്നിൽ നിന്ന് ഭാരോദ്വോഹനം അനുകരിക്കുന്ന കുട്ടിയെ ഈ വീഡിയോയിൽ കാണാം.

ഒളിംപിക്സ് മെഡൽ നേട്ടത്തിനു ശേഷം തിങ്കളാഴ്ചയാണ് മീരാബായ് ചാനു ഇന്ത്യയിൽ തിരിച്ചെത്തിയത്. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ അവരെ ‘ഭാരത് മാതാ കി ജയ്’ ചൊല്ലി അഭിവാദ്യം ചെയ്തുകൊണ്ട് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു.

Read More: ‘സന്തോഷമുണ്ട്, വളരെയധികം നന്ദി;’ അഭിമാനത്തോടെ രാജ്യത്ത് തിരിച്ചെത്തി മീരബായ് ചാനു

“ധാരാളം സ്നേഹത്തിനും പിന്തുണയ്ക്കും ഇടയിൽ ഇവിടെ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. വളരെയധികം നന്ദി,” എന്ന് വിമാനമിറങ്ങിയ ശേഷം മീരബായ് ട്വീറ്റ് ചെയ്തിരുന്നു.

ആകെ 202 കിലോഗ്രാം (87 കിലോഗ്രാം + 115 കിലോഗ്രാം) ഉയർത്തിയാണ് മീരബായ് ചാനു ഭാരോദ്വോഹനത്തിൽ വെള്ളിമെഡൽ നേടിയത്. 2000ൽ ഈ ഇനത്തിൽ വെങ്കലം നേടിയ ഇന്ത്യയുടെ കർണം മല്ലേശ്വരിയേക്കാൾ മികച്ച പ്രകടനമാണ് ഇത്.

2016ലെ റിയോ ഒളിംപിക്സിൽ നേരിട്ട നിരാശയെയും ടോക്യോ ഒളിംപിക്സിലെ വെള്ളിമെഡൽ നേട്ടത്തോടെ ചാനു മറികടന്നു. അന്ന് 82 കിലോഗ്രാം വിഭാഗത്തിൽ ഫലപ്രദമായി ഭാരം ഉയർത്താനാവാതെ ചാനു പുറത്തുപോവുകയായിരുന്നു.

Read More: അന്ന് വിറകുകെട്ടുകളെടുത്തു, ഇന്ന് രാജ്യത്തിനായി ഭാരം വഹിച്ചു: മീരബായിയുടെ യാത്ര ഓർത്തെടുത്ത് അമ്മ

മുൻ ലോക ചാമ്പ്യനും കോമൺ‌വെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവുമാണ് ചാനു. ഒളിംപിക് ഗെയിംസിന് മുമ്പ് മീരബായ് ചാനു യു‌എസ്‌എയിൽ പരിശീലനം നടത്തിയിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Olympic silver medallist mirabai chanu shared video of child imitating

Next Story
കോഹ്‌ലി-കേദാർ കൂട്ടുകെട്ടിൽ ഇന്ത്യയ്‌ക്ക് മികച്ച വിജയംvirat kohli, cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com