ലണ്ടൻ: കരിയറിലെ തന്റെ അവസാന റേസിന് ഇറങ്ങുന്ന ഉസൈൻ ബോൾട്ടിനെ വെല്ലാൻ ലണ്ടനിൽ എതിരാളികളില്ല. ബോൾട്ടിന് പ്രധാന വെല്ലുവിളി ഉയർത്തുമെന്ന് കരുതിയ കനേഡിയൻ താരം ആന്ദ്രേ ഡി ഗ്രാസ് റേസിൽ നിന്ന് പിന്മാറി. കാലിനേറ്റ പരിക്കിനെ തുടർന്നാണ് ആന്ദ്രേ ഡി ഗ്രാസിന്റെ പിന്മാറ്റം. ഈ സീസണിൽ 100 മീറ്ററിൽ ഏറ്റവും മികച്ച സമയം ഈ കനേഡിയൻ​ താരത്തിന്രെ പേരിലാണ്.

കഴിഞ്ഞ ജൂണിൽ സ്റ്റോക്ക്ഹോമിൽ നടന്ന ഡയമണ്ട് ലീഗിൽ 9.69 സെക്കന്റിനാണ് ഡി ഗ്രാസ് ഫിനിഷ് ചെയ്തത്. ഉസൈൻ ബോൾട്ടിന്റെ വേഗത്തിന് ഒപ്പമെത്താൻ കഴിവുള്ള താരമാണ് ഡി ഗ്രാസ് എന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. 100 മീറ്റർ മത്സരത്തിന് പുറമെ 200 മീറ്ററിലും ഡി ഗ്രാസ് ബോൾട്ടിനെ വെല്ലുവിളിക്കുമെന്ന് കരുതിയിരുന്നു.

നാളെയാണ് ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിന് ലണ്ടനിൽ കൊടി കയറുന്നത്. സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ വിടവാങ്ങൾ മത്സരം എന്ന നിലയ്ക്ക് ഈ ചാമ്പ്യൻഷിപ്പ് ഏറെ പ്രാധാന്യം ഏറിയതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ