ബെലാറസ്: യൂറോപ്പാ ലീഗിലെ പടയോട്ടം ആഴ്‌സണൽ തുടരുകയാണ്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബേറ്റ് ബോറിസോവിനെ ആഴ്‌സണൽ പരാജയപ്പെടുത്തിയത്. കളി ആരംഭിച്ച് 22 മിനുട്ടിനുള്ളിൽ ഇരട്ട ഗോളുകൾ നേടിയ തിയോ വാൽക്കോട്ടിന്റെ തകർപ്പൻ പ്രകടനമാണ് ആഴ്‌സനലിനെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ജയത്തോടെ ഗ്രൂപ്പ് എച്ചിൽ ഒന്നാമതാണ് ഗണ്ണേഴ്‌സ്‌.

റോബ് ഹോൾഡിങ് ഗണ്ണേഴ്‌സിന് വേണ്ടി ആദ്യ ഗോൾ നേടിയപ്പോൾ ഒലിവർ ജിറൗഡ് ആഴ്‌സണലിന് വേണ്ടി നൂറാം ഗോൾ അടിച്ചു. ബോറിസോവിന് വേണ്ടി ഇവാനിക്കും മിഖായേൽ ഗോർഷുകും ഗോളടിച്ചു.

ബെ​ലാ​റ​സി​ൽ ബേ​റ്റ് ബോ​റി​സോ​വി​ന്‍റെ ത​ട്ട​ക​ത്തിൽ ​നട​ന്ന മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്പ​താം മി​നി​റ്റി​ൽ വാ​ൽ​ക്കോ​ട്ട് വ​ല കു​ലു​ക്കി. 22-ാം മി​നി​റ്റി​ൽ വാ​ൽ​ക്കോ​ട്ട് ര​ണ്ടാം ഗോ​ൾ നേ​ടി. മൂ​ന്നു​മി​നി​റ്റ് പി​ന്നി​ട്ട​പ്പോ​ൾ ഹോ​ൾ​ഡിം​ഗ് കൂ​ടി ഗോ​ൾ നേ​ടി​യ​തോ​ടെ ആ​ഴ്സ​ണ​ൽ മൂ​ന്നു ഗോ​ളി​ന് മു​ന്നി​ലെ​ത്തി.

ഇ​തോ​ടെ പൊ​രു​തി ക​ളി​ച്ച ആ​തി​ഥേ​യ​ർ 28-ാം മി​നി​റ്റി​ൽ മി​ർ​ക്കോ ഇ​വാ​നി​ക്കി​ലൂ​ടെ തി​രി​ച്ചു വ​ന്നു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ലൂ​ടെ ജി​റൗ​ഡ് ഗ​ണ്ണേ​ഴ്സി​ന്‍റെ നാ​ലാം ഗോ​ൾ നേ​ടിയതോടെ എതിരാളികൾ തകർന്നടിഞ്ഞു. ഒ​ക്ടോ​ബ​ർ 19ന് ബെ​ൽ​ഗ്രെ​ഡിന് എതിരെയാണ് ആ​ഴ്സ​ണ​ലി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ