ഒലെ ഗണ്ണർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം മാനേജരാകും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം മാനേജരായി ഒലെ ഗണ്ണർ സോൾഷേർ നിയമിതനായി. മൂന്ന് വർഷത്തേക്കാണ് നിയമനം. താത്കാലിക പരിശീലക വേഷത്തിൽ തിളങ്ങിയതോടെയാണ് ഒലെയെ തന്നെ സ്ഥിരം പരിശീലകനാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ഹോസെ മൗറിഞ്ഞ്യോയെ പുറത്താക്കിയതിന് ശേഷമാണ് താത്കാലിക പരിശീലകനായി ഒലെ എത്തുന്നത്. ഒലെയ്ക്ക് കീഴിൽ അടിമുടി മാറിയ ടീം കളിച്ച 19 മത്സരങ്ങളിൽ 14ലും ജയിച്ചു. ടീമിനെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ എത്തിക്കാനും ഒലെയ്ക്ക് […]

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം മാനേജരായി ഒലെ ഗണ്ണർ സോൾഷേർ നിയമിതനായി. മൂന്ന് വർഷത്തേക്കാണ് നിയമനം. താത്കാലിക പരിശീലക വേഷത്തിൽ തിളങ്ങിയതോടെയാണ് ഒലെയെ തന്നെ സ്ഥിരം പരിശീലകനാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്.

ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ഹോസെ മൗറിഞ്ഞ്യോയെ പുറത്താക്കിയതിന് ശേഷമാണ് താത്കാലിക പരിശീലകനായി ഒലെ എത്തുന്നത്. ഒലെയ്ക്ക് കീഴിൽ അടിമുടി മാറിയ ടീം കളിച്ച 19 മത്സരങ്ങളിൽ 14ലും ജയിച്ചു. ടീമിനെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ എത്തിക്കാനും ഒലെയ്ക്ക് സാധിച്ചു.

പിഎസ്ജിയെ തകർത്താണ് ചുവന്ന ചെകുത്താന്മാർ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ പന്ത്രണ്ട് മത്സരങ്ങളില്‍ അവര്‍ തോല്‍വി അറിഞ്ഞതുമില്ല. തോല്‍വിയറിയാത്ത പന്ത്രണ്ട് മത്സരങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ പതിനേഴിന് ആഴ്‌സണലിനോടാണ് അവര്‍ തോറ്റത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ole gunnar solskjaer named permanent manchester united manager

Next Story
KXIP vs KKR Live Score: കൊൽക്കത്തയ്ക്ക് മുന്നിൽ അടിപതറി പഞ്ചാബ്; നൈറ്റ് റൈഡേഴ്സിന് രണ്ടാം ജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com