/indian-express-malayalam/media/media_files/uploads/2023/10/20.jpg)
ഏഷ്യന്‍ ഗെയിംസിൽ 71 മെഡലുകളുടെ ചരിത്രനേട്ടവുമായി ഇന്ത്യ PHOTO: X/SAI Media
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മെഡല്‍ നേട്ടമെന്ന ചരിത്രം കുറിച്ച് ഇന്ത്യ. നിലവിൽ 16 സ്വര്‍ണവും 26 വെള്ളിയും 29 വെങ്കലവും ഉള്‍പ്പടെ 71 മെഡല്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഒരു ഏഷ്യന്‍ ഗെയിംസ് എഡിഷനിലെ സര്‍വകാല റെക്കോര്‍ഡാണിത്. ഇന്ന് അമ്പെയ്ത്ത് മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം-ഓജസ് പ്രവീണ്‍ സഖ്യം സ്വർണ്ണം നേടി. ആവേശപ്പോരിൽ കൊറിയയെ വീഴ്ത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്.
കൊറിയയുടെ സോ ചെവോണ്‍-ജൂ ഹൂണ്‍ സഖ്യത്തെ 159-158 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ അഭിമാന താരങ്ങൾ മറികടന്നത്. ഏഷ്യന്‍ ഗെയിംസിന്റെ 11ാം ദിനം ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. 35 കിലോ മീറ്റര്‍ നടത്തത്തില്‍ ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടിയിട്ടുണ്ട്. രാം ബാബു-മഞ്ജു റാണി സഖ്യമാണ് മെഡല്‍ നേടിയത്.
2018ല്‍ ഇന്ത്യ ജക്കാര്‍ത്തയില്‍ നേടിയ നേടിയ 70 മെഡലുകളെന്ന റെക്കോര്‍ഡാണ് ഇക്കുറി ചൈനയിൽ പഴങ്കഥയായത്. ഒരു സ്വര്‍ണ മെഡല്‍ കൂടി നേടിയാല്‍ ഏഷ്യന്‍ ഗെയിംസിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണക്കൊയ്ത്ത് എന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാകും. ജക്കാര്‍ത്തയില്‍ നേടിയ 16 സ്വര്‍ണ്ണമാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച സുവര്‍ണ്ണ നേട്ടം. മെഡല്‍ പട്ടികയില്‍ ഇന്ത്യ 4ാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയില്‍ ഒന്നാമത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us