Latest News

NZ vs AUS T20 World Cup Final: When and where to watch; കുട്ടിക്രിക്കറ്റിലെ ഒന്നാമന്‍ ആരെന്ന് ഇന്നറിയാം

ട്വന്റി 20യില്‍ ന്യൂസിലന്‍ഡിന് മുകളില്‍ ഓസ്ട്രേലിയക്ക് വ്യക്തമായ ആധിപത്യമുണ്ട്

T20 World Cup, AUS vs NZ
Photo: Twitter/ Blackcaps

T20 World Cup LIVE Stream: ട്വന്റി 20 ലോകകപ്പിലെ പുതിയ ജേതാക്കളെ ഇന്നറിയാം. കന്നിക്കിരീടം ലക്ഷ്യമിട്ട് ന്യൂസിലന്‍ഡും ഓസ്ട്രേലിയയും ഏറ്റുമുട്ടും. ഏകദിന ലോകകപ്പ് അഞ്ച് തവണ നേടിയ ഓസിസിന് കിട്ടാക്കനിയായ ട്വന്റി 20 കിരീടം നേടാന്‍ സാധിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

ഐസിസി ടൂര്‍ണമെന്റുകളില്‍ കെയിന്‍ വില്യംസണിന്റെ നേതൃത്വത്തിലുള്ള കിവി പട സ്ഥിരതയാര്‍ന്ന പ്രകടനമാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തുന്നത്. ട്വന്റി 20 ലോകകപ്പില്‍ ആദ്യ ഫൈനലിനാണ് ന്യൂസിലന്‍ഡ് തയാറെടുക്കുന്നത്. കിരീടം നേടാന്‍ കഴിഞ്ഞാല്‍ ഇരട്ടി മധുരമാകുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

ട്വന്റി 20യില്‍ ന്യൂസിലന്‍ഡിന് മുകളില്‍ ഓസ്ട്രേലിയക്ക് വ്യക്തമായ ആധിപത്യമുണ്ട്. എന്നാല്‍ 2016 ലോകകപ്പില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം ന്യൂസിലന്‍ഡ് സ്വന്തമാക്കി. അവസനമായി ന്യൂസിലന്‍ഡും ഓസ്ട്രേലിയയും ഒരു കലാശപോരാട്ടത്തില്‍ ഏറ്റുമുട്ടിയത് 2015 ഏകദിന ലോകകപ്പിലായിരുന്നു. അന്ന് ഓസിസ് കിരീടം നേടി.

What time will Australia vs New Zealand T20 World Cup match begin? ഓസ്ട്രേലിയ ന്യൂസിലന്‍ഡ് ട്വന്റി 20 ലോകകപ്പ് ഫൈനല്‍ മത്സരം എപ്പോഴാണ് ആരംഭിക്കുന്നത്?

ഓസ്ട്രേലിയ ന്യൂസിലന്‍ഡ് ട്വന്റി 20 ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്ക് ആരംഭിക്കും.

Which channel will telecast Australia vs New Zealand T20 World Cup match in India? ഓസ്ട്രേലിയ ന്യൂസിലന്‍ഡ് ട്വന്റി 20 ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എവിടെ കാണാം?

ഓസ്ട്രേലിയ ന്യൂസിലന്‍ഡ് ട്വന്റി 20 ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 എച്ച്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി, സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി എച്ച്ഡി എന്നീ ചാനലുകളില്‍ കാണാം.

How to watch the live streaming of the Australia vs New Zealand T20 World Cup match? ഓസ്ട്രേലിയ ന്യൂസിലന്‍ഡ് ട്വന്റി 20 ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

ഓസ്ട്രേലിയ ന്യൂസിലന്‍ഡ് ട്വന്റി 20 ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്സ്റ്റാര്‍ ആപ്പിലൂടെ കാണാന്‍ സാധിക്കും.

Also Read: T20 World Cup: ലക്ഷ്യം കന്നിക്കിരീടം; ദുബായില്‍ ഇന്ന് ഓസിസ്-കിവി പോര്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Nz vs aus t20 world cup final when and where to watch

Next Story
ഐസിയുവില്‍ നിന്ന് റിസ്വാനെ കളത്തിലെത്തിച്ചത് മലയാളി ഡോക്ടര്‍; അഭിനന്ദന പ്രവാഹംMuhammad Rizwan, T20 World Cup
The moderation of comments is automated and not cleared manually by malayalam.indianexpress.com