Latest News

NZ vs AUS Score, T20 World Cup 2021 Final: കിവീസിനെതിരെ എട്ട് വിക്കറ്റ് ജയം; ടി20 ലോകകപ്പിൽ ആദ്യ കിരീട നേട്ടവുമായി ഓസ്ട്രേലിയ

NZ vs AUS Score, T20 World Cup 2021 Final: ഏകദിനത്തിൽ അഞ്ച് ലോകകപ്പ് കിരീടങ്ങൾ എന്ന റെക്കോർഡ് നേടിയ ഓസ്‌ട്രേലിയയുടെ ആദ്യ ടി20 ലോകകപ്പ് കിരീടമാണിത്

new zealand vs australia, nz vs aus, new zealand vs australia live score, nz vs aus live score, aus vs nz live score, australia vs new zealand live score, live cricket score, live cricket score new zealand vs australia, live cricket score today, live cricket score nz vs aus t20, new zealand vs australia live score today, live cricket score t20 world cup final 2021, live cricket score new zealand, live cricket score match, live cricket score t20 world cup final, t20 world cup final live score, t20 world cup final live cricket score, new zealand vs australia live match, new zealand vs australia live score match, new zealand vs australia, new zealand vs australia t20, new zealand vs australia t20 2021, new zealand vs australia t20 live, new zealand vs australia t20 scorecard, new zealand vs australia t20 world cup, t20 world Cup final live score, t20 world cup final score today, nz vs aus final scorecard, new zealand vs australia final live match today, new zealand vs australia final live streaming, t20 world cup final live streaming, live cricket score today t20 world cup, live cricket score t20 world cup final today, ടി20 ലോകകപ്പ്, ഓസ്ട്രേലിയ, ന്യൂസീലൻഡ്, IE Malayalam

NZ vs AUS Score, T20 World Cup 2021 Final: ടി20 ലോകകപ്പ് ജേതാക്കളായി ഓസ്ട്രേലിയ. 50 ഓവർ ക്രിക്കറ്റിൽ അഞ്ച് ലോകകപ്പ് കിരീടങ്ങൾ എന്ന റെക്കോർഡ് നേടിയ ഓസ്‌ട്രേലിയയുടെ ആദ്യ ടി20 ലോകകപ്പ് കിരീടമാണിത്. ഫൈനലിൽ ന്യൂസീലൻഡിനെ എട്ട് വിക്കറ്റിന് തോൽപിച്ചാണ് ഓസ്ട്രേലിയ ഇത്തവണത്തെ ലോകകപ്പ് കിരീടം നേടിയത്.

18.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലൻഡ് ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യത്തിൽ ഓസീസ് എത്തിയത്. മിച്ചൽ മാർഷിന്റെ പുറത്താകാതെയുള്ള പ്രടനവും 12.2 ഓവർ വരെ നിന്ന് ഓപ്പണർ ഡേവിഡ് വാർണർ നടത്തിയ പ്രകടനവും കിവീസിനെ ചേസ് ചെയ്ത ഓസീസിനെ ജയത്തിലേക്കെത്തിക്കുകയായിരുന്നു.

പുറത്താകാതെ 50 പന്തിൽനിന്ന് ആറ് ഫോറും നാല് സിക്സറും അടക്കം 77 റൺസാണ് മിച്ചൽ മാർഷ് നേടിയത്. വാർണർ 38 പന്തിൽ നാല് ഫോറും മൂന്ന് സിക്സറുമടക്കം 53 റൺസ് നേടി.

ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ ആരോൺ ഫിഞ്ച് ഏഴ് പന്തിൽ നിന്ന് ഒരു ഫോർ അടക്കം അഞ്ച് റൺസ് മാത്രമെടുത്ത് 2.3 ഓവറിൽ പുറത്തായിരുന്നു. തുടർന്ന് വാർണർ-മാർഷ് കൂട്ടുകെട്ടിൽ പിറന്ന റൺസ് ഓസീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വാർണർ പുറത്തായതിന് പിറകെ ഇറങ്ങിയ ഗ്രെൻ മാക്സ്വെൽ പുറത്താകാതെ 18 പന്തിൽ നാല് ഫോറും ഒരു സിക്സും അടക്കം 28 റൺസ് നേടി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. നായകൻ കെയ്ൻ വില്യംസണിന്റെ പ്രകടനമാണ് കിവിസീനെ മികച്ച സ്കോറിലെത്തിച്ചത്. മൂന്നാമതായി ബാറ്റിങ്ങിനിറങ്ങിയ വില്യംസൺ 48 പന്തിൽ 10 ഫോറും മൂന്ന് സിക്സറുമടക്കം 85 റൺസ് നേടി.

ഓപ്പണർമാരായ മാർട്ടിൻ ഗുപ്റ്റിൽ 35 പന്തിൽ മൂന്ന് ഫോറടക്കം 28 റൺസും ഡറിൽ മിച്ചൽ എട്ട് പന്തിൽ ഒരു സിക്സടക്കം 11 റൺസുമെടുത്ത് പുറത്തായി. ഗ്ലെൻ ഫിലിപ്സ് 17 പന്തിൽ നിന്ന് 18 റൺസെടുത്തു.

ജെയിംസ് നീഷാം പുറത്താകാതെ ഏഴ് പന്തിൽ നിന്ന് ഒരു സിക്സറടക്കം 13 റൺസ് നേടി. ടിം സെയ്ഫ്വെർട്ട് പുറത്താകാതെ അഞ്ച് പന്തിൽ നിന്ന് ഒരു ഫോറടക്കം എട്ട് റൺസെടുത്തു.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്ത് ന്യൂസീലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരുന്നു മത്സരം.

പ്ലെയിംഗ് ഇലവൻ

ന്യൂസിലൻഡ് : മാർട്ടിൻ ഗപ്റ്റിൽ, ഡാരിൽ മിച്ചൽ, കെയ്ൻ വില്യംസൺ (കാപ്റ്റൻ), ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ, ആദം മിൽനെ, ടിം സൂത്തി, ഇഷ് സോധി, ട്രെന്റ് ബോൾട്ട്

ഓസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് (കാപ്റ്റൻ), മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസൽവുഡ്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Nz vs aus new zealand vs australia t20 world cup final score streaming online

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com