NZ vs AFG: ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു; സെമിയിൽ പ്രവേശിച്ച് ന്യൂസീലൻഡ്

ഗ്രൂപ്പ് ഒന്നിൽ എല്ലാ മത്സരങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ട്. എട്ട് പോയിന്റ് വിതമുള്ള ഇംഗ്ലണ്ടും ഓസീസുമാണ് ഒന്നാം ഗ്രൂപ്പിൽനിന്ന് സെമിയിൽ പ്രവേശിച്ചത്

IND vs AFG Team 11,IND vs AFG Playing 11, Ind T20 Team 11, Ind Playing 11, AFG Team 11, AFG Playing 11,IND vs AFG Playing 11 prediction, Today's T20 Playing 11,IND vs AFG Match,IND vs AFG ICC 2021, ICC Match Today, ICC 2021 Live, Playing 11 Team,IND vs AFG Playing 11, T20 world cup 2021 schedule, T20 World Cup 2021 Team Details, T20 World Cup Live Match, Watch T20 World Cup 2021 Live, Where To Watch World Cup T20, World Cup T20 Live Updates, World Cup T20 Rules Table, T20 Team Score Card, T20 world cup points table, T20 World Cup 2021 Teams Standing, T20 World Cup 2021 Playing 11, T20 World Cup 2021 Points, T20 World Cup 2021 Venue, T20 2021 Venue,IND vs AFG Match,IND vs AFG T20 Match,IND vs AFG Playing 11, T20 World Cup Match Information, T20 World Cup Match Analysis, T20 World Cup Match Prediction, T20 World Cup Time Table

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ആരാധകരും ഏറെ ആകാഷയോടെയും പ്രതീക്ഷയോടെയും കണ്ട മത്സരമാണ് ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത്. മത്സരത്തിൽ ന്യൂസീലൻഡിനെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് സെമിയിൽ പ്രവേശിക്കാമായിരുന്നു. എന്നാൽ ന്യൂസീലൻഡ് ജയിച്ചതോടെ ഗ്രൂപ്പ് രണ്ടിൽ നിന്ന് പാകിസ്ഥാന് പിറകെ ന്യൂസീലൻഡും സെമി പ്രവേശനം ഉറപ്പിച്ചു. ഇതോടെ ഇന്ത്യ ഈ ടൂർണമെന്റിൽ നിന്ന് സെമി കാണാതെ പുറത്തായി.

അഞ്ച് മത്സരങ്ങളും പൂർത്തിയായപ്പോൾ നാലെണ്ണം ജയിച്ച കിവീസ് ഇപ്പോൾ എട്ട് പോസിന്റോടെ ഗ്രൂപ്പിൽ ഒന്നാമതാണ്. നാല് മത്സരങ്ങളിൽ നാലെണ്ണം ജയിച്ച പാകിസ്ഥാൻ എട്ട് പോയിന്റോടെ രണ്ടാമതാണ്. നാല് മത്സരത്തിൽ രണ്ടെണ്ണം ജയിച്ച ഇന്ത്യ നാല് പോയിന്റോടെ രണ്ടാമതാണ്. ഇതേ പോയിന്റുള്ള അഫ്ഘാൻ റൺ റേറ്റിലെ കുറവ് കാരണം നാലാം സ്ഥാനത്താണ്.

Also Read: ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നിര്‍ണായക ഘടകം അയാള്‍: ഗവാസ്കര്‍

ഇന്ത്യക്കും പാകിസ്ഥാനും ഇനി രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. നമീബിയയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. അതിൽ ജയിച്ചാൽ മൂന്ന് പോയിന്റോടെ ഗ്രൂപ്പിൽ മൂന്നാമതെത്താം. പക്ഷേ രണ്ട് ഗ്രൂപ്പിൽ നിന്നും രണ്ട് വീതം ടീമുകൾക്കാണ് സെമി പ്രവേശനം. ഇതിനകം എട്ട് പോയിന്റ് നേടിയ പാകിസ്ഥാനും കിവീസും ആ സ്ഥാനങ്ങൾ ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു.

സ്കോട്ട്ലൻഡിനെതിരായാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. മത്സരത്തിൽ തോറ്റാലും പാകിസ്ഥാന്റെ സെമി പ്രവേശനത്തെ ബാധിക്കില്ല. എന്നാൽ ജയിച്ചാൽ രണ്ടാം ഗ്രൂപ്പിൽ 10 പോയിന്റോടെ ഒന്നാം സ്ഥാനക്കാരാൻ പാകിസ്ഥാന് കഴിയും. ഗ്രൂപ്പിൽ ഒരു തോൽവിയും അറിയാത്ത ടീമാണ് പാകിസ്ഥാൻ.

ഗ്രൂപ്പ് ഒന്നിൽ എല്ലാ മത്സരങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ട്. എട്ട് പോയിന്റ് വിതമുള്ള ഇംഗ്ലണ്ടും ഓസീസുമാണ് ഒന്നാം ഗ്രൂപ്പിൽനിന്ന് സെമിയിൽ പ്രവേശിച്ചത്.

തിങ്കളാഴ്ചയാണ് ഇന്ത്യ-നമീബിയ മത്സരം. അതോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. ബുധൻ വ്യാഴം ഗദിവസങ്ങളിലാണ് സെമി. അടുത്ത ഞായറാഴ്ചയാണ് ഫൈനൽ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Nz vs afg live streaming when and where to watch

Next Story
ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നിര്‍ണായക ഘടകം അയാള്‍: ഗവാസ്കര്‍MS Dhoni, Sunil gavaskar
The moderation of comments is automated and not cleared manually by malayalam.indianexpress.com