നഴ്‍സിന്റെ ആഘോഷത്തിന് പിന്നിൽ ഇന്ത്യൻ സുഹൃത്ത്

ശിഖർ ധവാനെ പുറത്താക്കിയ ശേഷമായിരുന്നു ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടട്ടില്ലാത്ത വിക്കറ്റ് ആഘോഷം

ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട് തോൽവിക്ക് പിന്നാലെ ഏകദിനത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസ്. 43 റൺസിനാണ് പൂനെ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയിത്. ആഷ്‍ലി നഴ്‍സിന്റെ ഓൾറൗണ്ട് പ്രകടനമാണ് വിൻഡീസ് വിജയത്തിൽ നിർണ്ണായകമായത്.

തുടക്കത്തിൽ പതറിയ വെസ്റ്റ് ഇൻഡീസിന് അവസാന ഓവറുകളിൽ തകർപ്പൻ അടികളുമായി കളം നിറഞ്ഞ നഴ്സാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 181.82 പ്രഹരശേശിയിൽ 22 പന്തുകളിൽ നിന്നും 40 റൺസാണ് നഴ്സ് അടിച്ചുകൂട്ടിയത്. ഇന്ത്യൻ ഇന്നിങ്സിൽ നിർണ്ണായകമായ രണ്ട് വിക്കറ്റുകളും നഴ്സ് വീഴ്ത്തി.

നഴ്സിന്റെ പ്രകടനം പോലെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊന്നായിരുന്നു വിക്കറ്റ് ആഘോഷവും. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ പുറത്താക്കിയ ശേഷമായിരുന്നു ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടട്ടില്ലാത്ത വിക്കറ്റ് ആഘോഷം. ഇന്ത്യൻ ഹാസ്യതാരം കപിൽ ശർമ്മയുടെ “ബാബാജി കാ തുള്ളു” എന്ന പ്രസിദ്ധമായ സ്റ്റെപ്പാണ് നഴ്സ് മൈതാനത്ത് പുറത്തെടുത്തത്.

കരീബിയൻ താരം എങ്ങനെ ഇത് പഠിച്ചു എന്ന സംശയത്തിന് നഴ്സ് തന്നെ ഉത്തരം നൽകിയിരിക്കുകയാണ്. തന്റെ ഇന്ത്യൻ സുഹൃത്താണ് തന്നെ ഈ ആഘോഷം പഠിപ്പിചതെന്നാണ് നഴ്സ് പറയുന്നത്. നേരത്തെ രണ്ടാം ഏകദിനത്തിൽ അമ്പാട്ടി റയിഡുവിനെ പുറത്താക്കിയപ്പോഴും സമാനമായ രീതിയിൽ താരം ആഘോഷിച്ചിരുന്നു.

“വിക്കറ്റ് ആഘോഷം ഞാൻ എന്റെ ഇന്ത്യൻ സുഹൃത്ത് സണ്ണി സോഹലിന് സമർപ്പിക്കുന്നു. ഞാൻ കരീബിയൻ പ്രീമിയർ ലീഗിൽ വെച്ചാണ് സോഹലിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് വിക്കറ്റെടുക്കുമ്പോൾ ബാബാജി കാ തുള്ളു അവതരിപ്പിക്കാൻ അവശ്യപ്പെട്ടത്” നഴ്സ് പറഞ്ഞു.

കപിൽ ശർമ്മയുടെ ഹാസ്യ പരുപാടിയായ കോമഡി നൈറ്റ്സ് വിത്ത് കപിൽലൂടെയാണ് “ബാബാജി കാ തുള്ളു” വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നത്. നഴ്സിന്റെ വ്യക്തിഗത പ്രകടനമാണ് വിൻഡീസ് വിജയം അനായാസമാക്കിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്കൊപ്പം ചേർന്ന് ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിലാണ് ധവാൻ നഴ്സിന്റെ പന്തിൽ പുറത്താകുന്നത്. മധ്യനിരയിൽ ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ യുവതാരം പന്തിനെയും പുറത്താക്കിയത് നഴ്സായിരുന്നു.

Web Title: Nurse wicket dhawan ind vs wi

Next Story
സംസ്ഥാന സ്‌കൂള്‍ കായികമേള; എറണാകുളം വീണ്ടും ചാമ്പ്യന്മാര്‍, സ്‌കൂളുകളില്‍ സെന്റ് ജോര്‍ജ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
X