/indian-express-malayalam/media/media_files/uploads/2023/09/novak-djocovic.jpg)
യു എസ് ഓപ്പണില്‍ നാലാം കിരീടം നേടി നൊവാക് ജോകോവിച്ച്; 24ാം ഗ്രാന്‍ഡ് സ്ലാം നേട്ടത്തോടെ റെക്കോര്‍ഡ്|ഫൊട്ടോ;എഎന്‍ഐ
യു എസ് ഓപണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ നാലാം കിരീടം നേടി സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ച്. റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെര്‍ബിയന്‍ താരം വീഴ്ത്തിയത്. ജയത്തോടെ കരിയറില്‍ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോഡില്‍ ആസ്‌ട്രേലിയന്‍ വനിതാ താരം മാര്‍ഗരെറ്റ് കോര്‍ട്ടിനൊപ്പം ജോകോവിച്ചെത്തി.
Novak hits 2️⃣4️⃣
— US Open Tennis (@usopen) September 11, 2023
How it sounded on US Open radio 🎙 pic.twitter.com/BPwpFlp0fy
നാലാംതവണയാണ് താരം യു.എസ് ഓപ്പണ്‍ ചാമ്പ്യനാകുന്നത്. സ്‌കോര്‍: 6-3, 7-6, 6-3. യു.എസ് ഓപ്പണിലെ പ്രായമേറിയ ജേതാവാണ്. 2021ലെ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മെദ്വദേവിനായിരുന്നു ജയം. 2023ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തോടെ കൂടുതല്‍ ഗ്രാന്‍ഡ് സ്ലാമുകള്‍ ജയിക്കുന്ന പുരുഷ താരമായി ജോക്കോ മാറിയിരുന്നു. 23 കിരീടങ്ങളുമായി അന്നു പിന്നിലാക്കിയത് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിനെയായിരുന്നു.
Novak Djokovic continues to write history.@AustralianOpen | @rolandgarros | @Wimbledonpic.twitter.com/RrBFOQdiN6
— US Open Tennis (@usopen) September 11, 2023
റോജര്‍ ഫെഡറര്‍ കഴിഞ്ഞ വര്‍ഷമാണ് ടെന്നിസില്‍നിന്ന് വിരമിച്ചത്. അടുത്ത വര്‍ഷം കരിയര്‍ അവസാനിപ്പിക്കുമെന്നാണ് റാഫേല്‍ നദാല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ റെക്കോര്‍ഡുകളുടെ പട്ടികയില്‍ ജോക്കോയെ ഇനിയൊരു താരം പിന്നിലാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.