മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്. റോഡ് ലേവര്‍ അറീനയില്‍ നടന്ന കലാശപ്പോരില്‍ സ്റ്റെഫാനോസ് സിസിപ്പസിനെയാണ് താരം കീഴടക്കിയത്. സ്കോര്‍ 6-3, 7-6 (4), 7-6 (5).
ജോക്കോവിച്ചിന്റെ കരിയറിലെ 22-ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. 10-ാം തവണയാണ് ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുന്നത്.
കിരീട നേട്ടത്തോടെ ജോക്കോവിച്ച് എടിപി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ തവണ കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തതിനാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ ജോക്കോവിച്ചിന് അനുമതി നല്‍കിയിരുന്നില്ല.
ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടത്തില്‍ സ്പാനിഷ് താരം റാഫേല്‍ നദാലിനൊപ്പം (22) എത്താനും ജോക്കോവിച്ചിനായി. കരിയറില്‍ ഏഴ് തവണയാണ് ജോക്കോവിച്ച് വിംബിള്‍ഡന്‍ നേടിയിട്ടുള്ളത്, മൂന്ന് തവണ യുഎസ് ഓപ്പണും രണ്ട് തവണ ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കി.