ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിന് തിരിച്ചടി. താരം യുഎസ് ഓപ്പണില്‍ നിന്ന് പുറത്തായി. സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്റിങ്കയാണ് ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്. വാവ്റിങ്ക ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചു. മത്സരത്തിനിടെ മൂന്നാം സെറ്റില്‍ ദ്യോക്കോവിച്ചിന് ഇടതു തോളിന് പരുക്കേറ്റു. അതേ തുടര്‍ന്ന് താരം മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. മത്സരത്തില്‍ ആദ്യ രണ്ട് സെറ്റുകളും വാവ്റിങ്ക സ്വന്തമാക്കിയിരുന്നു. സ്കോര്‍ 4-6, 5-7, 1-2.
Read Here: ഓസ്ട്രേലിയൻ ഓപ്പൺ: നിലവിലെ ചാംപ്യൻ നൊവാക് ജോക്കോവിച്ച് പുറത്ത്
Defending champion Novak Djokovic (in file pic) retires from round of 16 match due to injury, Stanislas Wawrinka advances to quarter finals #USOpen href=”//t.co/IcQLf65oH1″>pic.twitter.com/IcQLf65oH1
— ANI (@ANI) September 2, 2019
അഞ്ചാം സീഡ് ഡാനില്‍ മെദ്വെദേവാണ് ക്വാര്‍ട്ടറില്‍ വാവ്റിങ്കയുടെ എതിരാളി. ജര്‍മനിയുടെ ഡൊമിനിക് കോഫറെ തോല്‍പ്പിച്ചാണ് റഷ്യന്‍ താരം ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 6-3, 3-6, 2-6, 6-7. മറ്റൊരു ക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ നേരിടും. വനിതകളുടെ വിഭാഗത്തിൽ സെറീന വില്യംസ്, ജോഹാന്ന കോന്റ, വാങ് ക്വിയാങ് എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook