ടെന്നീസ് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയത് ചോദ്യം ചെയ്ത സമർപ്പിച്ച ഓസ്ട്രേലിയൻ കോടതി തള്ളി. ഫെഡറൽ കോടതി അപ്പീൽ തള്ളിയതോടെ ജോക്കോവിച്ചിനെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തും. ഓസ്ട്രേലിയൻ ഓപ്പൺ ആരംഭിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ലോക ഒന്നാം നമ്പർ താരത്തിന് വീണ്ടും തിരിച്ചടി ഉണ്ടായിരിക്കുന്നത്.
ഇതോടെ ഓസ്ട്രേലിയൻ ഓപ്പൺ നേടി 21 പുരുഷ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ എന്ന നേട്ടം സ്വന്തമാക്കാമെന്ന ലോക ഒന്നാം നമ്പർ താരത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു.
കഴിഞ്ഞ ദിവസമാണ് ജോക്കോവിച്ച് വാക്സിൻ എടുത്തിട്ടില്ലെന്നും ഇത് സമൂഹത്തിനു ഭീഷണിയാണെന്നും ചൂണ്ടിക്കാണിച്ച് ഓസ്ട്രേലിയൻ സർക്കാർ വീണ്ടും വിസ റദ്ദാക്കിയത്. ഇമിഗ്രേഷൻ മന്ത്രി അലക്സ് ഹോക്കിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി.
വാക്സിൻ എടുക്കാതെ ഓസ്ട്രേലിയയിൽ എത്തിയ ജോക്കോവിച്ചിന്റെ വിസ ഓസ്ട്രേലിയൻ സർക്കാർ ആദ്യം റദ്ദാക്കിയ നടപടി മെൽബൺ കോടതി മരവിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് സർക്കാർ വീണ്ടും വിസ റദ്ദാക്കിയത്.
Also Read: ജോക്കോവിച്ചിന് തിരിച്ചടി; ഓസ്ട്രേലിയ വീണ്ടും വിസ റദ്ദാക്കി