നൊവാക് ജോക്കോവിച്ച് വിംബിൾഡൻ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ റോബർട്ടോ ബോസ്റ്റിസ്റ്റ അഗട്ടിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ സെമിപ്രവേശനം. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം. സ്കോർ: 6-2, 4-6, 6-3, 6-2.
ആദ്യ സെറ്റ് നേടിയ ജോക്കോവിച്ച് രണ്ടാം സെറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. എന്നാൽ അടുത്ത രണ്ട് സെറ്റുകളും നേടി ജോക്കോവിച്ച് മത്സരത്തിലേക്ക് തിരിച്ചുവന്നു. ഫൈനലിൽ റോജർ ഫെഡറർ – റാഫേൽ നദാൽ രണ്ടാം സെമിയിലെ വിജയികളെ ജോക്കോവിച്ച് നേരിടും.
2011
2014
2015
2018
2019 #Wimbledon | @DjokerNole pic.twitter.com/gmo8ghfeQg— Wimbledon (@Wimbledon) July 12, 2019
നിലവിലെ ചാമ്പ്യനായ ജോക്കോവിച്ച് ഇത് ആറാം തവണയാണ് വിംബിൾഡൻ ഫൈനലിലെത്തുന്നത്. ജയത്തോടെ കരിയറിലെ 25 ഗ്രാന്റ്സ്ലാം ഫൈനലിലേക്ക് കൂടിയാണ് ജോക്കോവിച്ച് കുതിച്ചത്. 24 ഫൈനലുകളിൽ 15ലും കിരീടം ചൂടിയ ജോക്കോവിച്ച് വിംബിൾഡൻ നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതുവരെ അഞ്ച് തവണ വിംബിൾഡൻ ഫൈനൽ കളിച്ച ജോക്കോവിച്ച് നാല് തവണയും കിരീടം ചൂടി. 2013ൽ ആൻഡി മുറേയോട് മാത്രമാണ് ജോക്കോവിച്ച് പരാജയപ്പെട്ടത്.
Back to defend his crown…
Reigning champion @DjokerNole advances to his sixth #Wimbledon final where he’ll bid to win a fifth title after beating Roberto Bautista Agut pic.twitter.com/OYtfSUC7Hv
— Wimbledon (@Wimbledon) July 12, 2019
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook