Latest News

ഡെൽ പെട്രോയെ കീഴടക്കി; ദ്യോക്കോവിച്ചിന് യുഎസ് ഓപ്പൺ കിരീടം

തന്റെ കരിയറിലെ 14-ാം ഗ്രാന്റ് സ്ലാം കിരീടമാണ് ദ്യോക്കോവിച്ച് നേടിയത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ കിരീടം നോവാക് ദ്യോകോവിച്ചിന്. യുവാൻ മാർട്ടിൻ ഡെൽപെട്രോയെ തോൽപ്പിച്ചാണ് ദ്യോക്കോവിച്ച് തന്റെ മൂന്നാമത്തെ യുഎസ് ഓപ്പൺ കിരീടം ചൂടിയത്. സ്കോർ 6-3, 7-6, 6-3.

മുൻപ് 2011ലും 2015ലും ദ്യോകോവിച്ച് യുഎസ് ഓപ്പണ്‍ നേടിയിട്ടുണ്ട്. താരത്തിന്റെ കരിയറിലെ പതിനാലാം ഗ്രാന്‍റ്‌ സ്ലാം കിരീട നേട്ടമാണിത്.

ഇതോടെ പീറ്റ് സാംപ്രസിന്റെ 14 ഗ്രാന്റ് സ്ലാം കിരീടനേട്ടമെന്ന റെക്കോർഡിനൊപ്പം ദ്യോകോവിച്ച് എത്തി. അതേസമയം റാഫേൽ നദാലും റോജർ ഫെഡററുമാണ് ദ്യോകോവിച്ചിന് മുന്നിലുളള താരങ്ങൾ. നദാൽ 17 ഗ്രാന്റ് സ്ലാം കിരീടങ്ങളാണ് നേടിയത്. ഫെഡററുടെ പേരിൽ 20 ഗ്രാന്റ് സ്ലാം വിജയങ്ങളുണ്ട്.

2009 ലെ യുഎസ് ഓപ്പണിനു ശേഷം ആദ്യമായി ഒരു ഗ്രാന്റ് സ്ലാം മത്സരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയെ അർജന്റീന താരം ഡെൽപെട്രോയ്ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. ആദ്യ സെറ്റ് നഷ്ടപ്പെട്ട ഡെൽ പെട്രോ രണ്ടാം സെറ്റിൽ ശക്തമായി തിരികെ വന്നു. എന്നാൽ മൂന്നാം സെറ്റിൽ ദ്യോകോവിച്ച് മത്സരം തിരികെ പിടിക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Novak djokovic dismisses juan martin del potro to win us open

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express