സെര്‍ബിയന്‍ ടെന്നീസ് താരം നോവാക് ദ്യോകോവിച്ചിനും ഭാര്യ യെലേനയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം സംഘടിപ്പിച്ച ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്തവരില്‍ കോവിഡ് ബാധിക്കുന്ന നാലാമത്തെ താരമാണ് ദ്യോകോവിച്ച്.

ദമ്പതികളുടെ മക്കള്‍ക്ക് രോഗബാധയില്ല. ഇരുവരും 14 ദിവസത്തെ ഐസോലേഷനില്‍ പ്രവേശിച്ചു.

17 തവണ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ദ്യോകോവിച്ച് പ്രസ്താവനയിലാണ് രോഗ വിവരം അറിയിച്ചത്. ബല്‍ഗ്രേഡിലും സദാറിലുമായിട്ടാണ് ദ്യോകോവിച്ച് ആഡ്രിയ ടൂര്‍ സംഘടിപ്പിച്ചത്.

ബല്‍ഗ്രേഡില്‍ എത്തിയപ്പോള്‍ തന്നെ പരിശോധന നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രിഗര്‍ ദിമിത്രോവ്, ബൊര്‍ണ കോറിക്കിനും ഫിറ്റ്‌നസ് കോച്ചായ മാര്‍ക്കോ പാനിചിക്കും രോഗം ബാധിച്ചിരുന്നു. വിക്ടര്‍ ട്രോയ്ക്കിയ്ക്കും ഗര്‍ഭിണിയായ ഭാര്യയും രോഗ ബാധയുണ്ട്.

Read Also: ഒമ്പത് ജില്ലകളിൽ നൂറിലധികം രോഗികൾ ചികിത്സയിൽ; അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

ഡൊമിനിക് തീം, അലെക്‌സാണ്ടര്‍, സെറെവ് തുടങ്ങിയ താരങ്ങളും ദ്യോകോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. താരങ്ങള്‍ സാമൂഹിക അകലം പാലിക്കാതെ കെട്ടിപ്പിടിക്കുകയും ഷെയ്ക്ക് ഹാന്‍ഡ് നല്‍കുകയും നിശാ ക്ലബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

രോഗബാധയുണ്ടായെങ്കിലും ദ്യോകോവിച്ച് തന്റെ പരമ്പരയെ ന്യായീകരിച്ചു.

ശുദ്ധമായ മനസ്സോടെയും സത്യസന്ധമായ താല്‍പര്യങ്ങളോടും കൂടെയാണ് എല്ലാം ഞങ്ങള്‍ കഴിഞ്ഞ മാസം ചെയ്തത്, അദ്ദേഹം പറഞ്ഞു.

അഞ്ച് ദിവസത്തിനുശേഷം വീണ്ടും പരിശോധന നടത്തുമെന്ന് പറഞ്ഞ അദ്ദേഹം ടൂര്‍ണമെന്റ് മൂലം രോഗം ബാധിച്ചവരോട് മാപ്പ് ചോദിച്ചു. തിങ്കളാഴ്ചയാണ് ടൂര്‍ണമെന്റ് റദ്ദാക്കിയത്.

 

Read in English: Novak Djokovic and his wife test positive for Covid-19

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook